പളനിമല കാവൽക്കാരൻ: ഹിഡുംബൻ-മുരുകൻ ഭക്തിഗാനം
പളനിമല കാവൽക്കാരൻ: ഹിഡുംബൻ-മുരുകൻ ഭക്തിഗാനം
പല്ലവി:
പളനിമല കാവലാളാം ഹിഡുംബൻ സ്വാമി
മുരുകൻ തൻ പ്രിയ ഭക്തൻ ഹിഡുംബൻ സ്വാമി..
കാവടി തോളിലേറ്റി മലകൾ താണ്ടി
മലയടിവാരത്തിൽ കാത്തുനിൽപ്പൂ..
(പളനിമല...)
അനുപല്ലവി:
പിച്ചകപ്പൂവിൻ ഗന്ധം ഒഴുകി വരും വീഥികൾ
കല്ലുപാകിയ പടവുകളിൽ ഭക്തിതൻ സ്പന്ദനം..
വിരക്തനായ സാധുവിൻ മൗനപ്രാർത്ഥന പോലെ
പളനി വേലവന്റെ തിരുമുറ്റമെത്തിടാം..
ചരണം:
അഗസ്ത്യമുനി തൻ നിയോഗത്താൽ മലകൾ ചുമന്നു
മുരുകന്റെ ലീലയാൽ പളനിയിൽ താങ്ങിന്നു..
കാവടി ചിന്തിൻ ഈണമായ് ഹിഡുംബൻ സ്വാമി പാടുകയായ്
ഭക്തർക്ക് തുണയായി മുൻപേ നടക്കുന്ന.
ശക്തിവേലവന്റെ കാവൽക്കാരനായ്
നിത്യവും വാഴുന്ന പുണ്യരൂപം..
മംഗളം:
പഴനിമല വാഴുന്ന ഹിഡുംബൻ സ്വാമിക്ക്
ഹരോഹര.. ഹരോഹര..
കതിർകാമ വേലവന്റെ കാവൽക്കാരന്
ഹരോഹര.. ഹരോഹര..
ജീ ആർ കവിയൂർ
27 04 2026
(കവിയൂർ , തിരുവല്ല)

Comments