മുടിയേറ്റ് ദാരികവധത്തിന്റെ തീനൃത്തം

 മുടിയേറ്റ് 




മുടിയേറ്റ് 

ദാരികവധത്തിന്റെ തീനൃത്തം
(ആരംഭശ്ലോകം)

ഹോ... ഹോ... ഹോയ്...

കാളികാവിലെ തീച്ചൂടിൽ
കാവിലമ്മ തൻ കോപത്തിൽ
ചെണ്ടമേളം പൊട്ടിയുണരും
മുടിയേറ്റിൻ രാവിതാ...

പഞ്ചവർണ കളമെഴുത്തിൽ
ഭദ്രകാളി ഉണരുന്നൂ
ദാരികന്റെ ദുർഭരണത്തിന്
അവസാനമിതാ...

(നാരദൻ ശിവനോട്)

കൈലാസത്തിൽ നാരദൻ വന്നു
കരഞ്ഞുപറയും ഭൂമിവേദന
ദാരികന്റെ ക്രൂരചിരിയിൽ
ദേവലോകം വിറയുന്നൂ...

"ഭൂമിയാകെ കത്തിടുന്നു
ധർമ്മദീപം അണയുന്നൂ
ഭദ്രകാളി ഉണരേണം
അസുരാന്ത്യം വരേണം..."

[കൂടെപ്പാടി സംഘം ( chorous)]

ആടി വാ കാളിയമ്മേ
അഗ്നിനേത്ര ജ്വാലയമ്മേ
മുടിയഴിച്ച് പോരിറങ്ങും
മുടിയേറ്റിൻ ദേവിയമ്മേ!

ഹര ഹരേ...
ഹോ ഹോ ഹോ...
ദാരികൻ വീഴും രാവിതാ!

(ദാരികന്റെ പുറപ്പാട്)

നാലു ദിക്കിൽ വാൾ ഉയർത്തി
ദാരികൻ ചിരിച്ചുയരും
"എന്നെ നേരിടാൻ ആരുണ്ടിവിടെ?"
ഭൂമി തന്നെ നടുങ്ങിടുന്നു...

രക്തചന്ദ്രൻ മൂടിയാകാശം
അസുരഗർജ്ജനം കേൾക്കുന്നു
മരണനൃത്തം തുടങ്ങിടുമ്പോൾ
മനുഷ്യർ പ്രാർത്ഥനയാകുന്നു...

(യുദ്ധം താളം മുറുകുന്നു )

തക തക തക ചെണ്ടമേളം
തീപ്പൊരി പോലെ കാളിയമ്മ!
മുടിയഴിച്ചു സൂര്യൻ മറച്ചു
ഇരുളിറക്കി പോർവിളിച്ചു!

മായായുദ്ധം വന്ന അസുരൻ
മായയിൽ തന്നെ വീണുപോയി
ദാരികന്റെ അഹങ്കാരം
കാളിപാദം ചവിട്ടിയുടച്ചു!

(അവസാന പാടി നിർത്തുന്നു)

കാവിലമ്മ തൻ കോപമാഴ്ന്നു
കോയിമ്പടനായർ ശാന്തിയേകി
ഭൂമിയാകെ ദീപമണഞ്ഞു
ധർമ്മസൂര്യൻ ഉദിച്ചുയർന്നു...

ഹോയ്...
മുടിയേറ്റം ജീവിച്ചിരിക്കും
കേരളത്തിന്റെ ആത്മാവിൽ...

ജീ ആർ കവിയൂർ 
21 05 2026 
( കവിയൂർ,തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത