കൃഷ്ണാനുഭൂതി
കൃഷ്ണാനുഭൂതി
പല്ലവി:
കൃഷ്ണാനുഭൂതിതൻ അമൃതധാരയിൽ-
അലിയുന്നു നിത്യമെൻ ആത്മഭാവം...
ഹരേ കൃഷ്ണാ നാരായണാ ഹരേ
ഹരേ! തൃഷ്ണ അകറ്റുക തിരുവാമനപുരത്തമരും കൃഷ്ണാ ഭഗവാനേ...
ചരണം 1:
വരുമെന്നു ചൊല്ലി നീ മറയുന്ന വേളയിൽ
വഴിയറിയാതെയെൻ മനം തേങ്ങീടുന്നു
വരുവാനുണ്ടൊന്നു നീ എൻ ചാരെ വീണ്ടും
വരം തന്നു കാക്കുവാൻ വൈകുണ്ഠനാഥാ നീയേ തുണ
ചരണം 2:
സത്യമായ് എന്നിൽ നീ ഉദിക്കുന്ന നേരം
സകലവും നിൻ മയമായ് തോന്നിടുന്നു
സന്താപമെല്ലാം അകന്നൊരു മനസ്സിൽ
സന്തോഷമായി നീ നിറയുന്നു കണ്ണാ...
ചരണം 3:
മനതാരിലെന്നും നിൻ മായയാൽ നീയൊരു
മധുരമായ സ്വപ്നമായ് മാറിടുന്നു
മരണമില്ലാത്ത നിൻ സ്നേഹത്തിൻ ചാരെ ഞാൻ
മറക്കുന്നു 'ഞാനെന്ന' ഭാവം മാധവാ നിൻ മുന്നിൽ...
ജീ ആർ കവിയൂർ
29 04 2026
( കവിയൂർ , തിരുവല്ല)

Comments