പ്രണയ പ്രവാഹം ( ഗാനം)

 

പ്രണയ പ്രവാഹം ( ഗാനം)



പ്രണയ/പ്രളയ പ്രവാഹത്തിൽ

മാസ്മരിക ഭാവങ്ങൾ

ഉള്ളിന്റെ ഉള്ളിൽ നിന്നും

അനർഗള നിർഗ്ഗളമേയ്


ഒഴുകുന്നത് ഗാനതരംഗമായ്

ഹൃദയത്തിൻ ആഴത്തിൽ നിന്നു

മൗനത്തിൻ തീരങ്ങളിൽ

തേനൂറും രാഗങ്ങൾ നീന്തി


നിറയുന്ന പൂക്കാലമേ

മിഴികളിൽ സ്വപ്നങ്ങളായ്

നിഴലുകൾ മായുന്ന നേരം

കനവുകൾ പൂക്കുന്നു വീണ്ടും


പുലരി തൻ പൊൻകിരണം

ഒരു കാവ്യശകലമായ് വരാം

ജീവന്റെ പാട്ടായി മാറാം

എന്നെന്നും കൂടെ വരാം


ജീ ആർ കവിയൂർ 

30 04 2026


( കവിയൂർ, തിരുവല്ല)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത