ഉണ്ണിക്കണ്ണന്റെ ബാലലീല
ഉണ്ണിക്കണ്ണന്റെ ബാലലീല
കണ്ണന്റെ ചുണ്ടിൽ മന്ദഹാസം
അഖിലം നിറയും ആനന്ദം
മുകിൽവർണ്ണൻ മധുരമായ്
മായമയൻ പുഞ്ചിരിതൂകി.
പാദങ്ങൾ കയ്യിലെടുത്ത്
ചെറു ചുണ്ടിൽ വയ്ക്കാൻ നോക്കി
അതിവിസ്മയമായിടുന്നോരീ
ബാലലീലകൾ കാണിപ്പൂ.
കണ്ണന്റെ ചുണ്ടിൽ മന്ദഹാസം
അഖിലം നിറയും ആനന്ദം
മുകിൽവർണ്ണൻ മധുരമായ്
മായമയൻ പുഞ്ചിരിതൂകി.
അതുകണ്ട് പ്രപഞ്ചമാകെ
ഉൾതുടിപ്പാർന്നു താരാപദങ്ങളും
ആഴിയും ഉഴിയും കിളികുലജാലങ്ങളും
അടിയും പാടിയും ആമോദം കൊള്ളുന്നു.
കണ്ണന്റെ ചുണ്ടിൽ മന്ദഹാസം
അഖിലം നിറയും ആനന്ദം
മുകിൽവർണ്ണൻ മധുരമായ്
മായമയൻ പുഞ്ചിരിതൂകി.
പുൽക്കൊടികൾ തലയാട്ടി
പൂമ്പാറ്റകൾ നൃത്തമാടി
തെന്നൽ വന്നു പുണർന്നു
വെണ്മുകിൽ പാട്ടുകൾ പാടി.
കണ്ണന്റെ ചുണ്ടിൽ മന്ദഹാസം
അഖിലം നിറയും ആനന്ദം
മുകിൽവർണ്ണൻ മധുരമായ്
മായമയൻ പുഞ്ചിരിതൂകി.
വിണ്ണിലെ താരകങ്ങൾ
കൺചിമ്മി അത്ഭുതം പൂണ്ടു
സകല ജീവജാലങ്ങളും
സ്നേഹത്താൽ പുളകം കൊണ്ടു.
കണ്ണന്റെ ചുണ്ടിൽ മന്ദഹാസം
അഖിലം നിറയും ആനന്ദം
മുകിൽവർണ്ണൻ മധുരമായ്
മായമയൻ പുഞ്ചിരിതൂകി.
മണ്ണിൽ നിരങ്ങും നേരം
ചെറുകൈകൾ നീട്ടി തുള്ളി
അമ്മതൻ മടിത്തട്ടിൽ
വാത്സല്യം പകർന്നു നൽകുന്നു.
ജീ ആർ കവിയൂർ
04 04 2026
(കവിയൂർ , തിരുവല്ല)

Comments