പുരുഷൻ്റെ പരിണാമ സിദ്ധാന്തം
പുരുഷൻ്റെ പരിണാമ സിദ്ധാന്തം
അവളെൻ ഭാര്യയായി,
കാമുകിയായി, പിന്നെ
അർദ്ധാംഗിനിയായി,
അമ്മയായി അടിമയാക്കി!
അവിടുന്നെല്ലാം ഏറ്റെടുത്തു
എൻ്റെ അമ്മുമ്മയായി മാറിയപ്പോൾ,
അവസ്ഥയൊട്ടകത്തിന് ഇടം കൊടുത്തപോലെ.
എന്താണിതൊക്കെ, പാവം
പുരുഷൻ്റെ കാര്യം പറഞ്ഞിട്ടെന്ത്?
കർമ്മം ചെയ്യുക മാത്രം,
ഫലം കാംക്ഷിക്കാതെ.
"കനകം മൂലം കാമിനി മൂലം
കലഹം പുലരും ലോകത്തിൽ"
ഏതു കവിയും കരകവിയും,
പിന്നെ താനാരൂവാ , ആ....?!!
ജീ ആർ കവിയൂർ
06 04 2026
( കവിയൂർ , തിരുവല്ല)

Comments