മൗനത്തിന്റെ മഷിപാത്രങ്ങൾ
മൗനത്തിന്റെ മഷിപാത്രങ്ങൾ
മൗനം കനക്കുന്ന വീഥികളിൽ
മൊഴികൾ വിടർന്നൊരക്ഷര-
മലരായി മാറാൻ തുടിക്കുന്നു
മനസ്സിൽ വിരിയുന്ന കവിതകൾ
മിഴികൾ അടച്ചു ഓർത്തീടുമ്പോൾ
മറവിയിൽ മായാത്ത ചിത്രങ്ങൾ
മറുവശത്തിന്നും മൗനം മാത്രം
മറക്കുവാനാവാത്ത ഓർമ്മകൾ
മധുരനോവിൻ ദിവ്യാനുരാഗം
മഞ്ഞുതുള്ളിപോൽ ഉതിരുന്നു
മണ്ണിൽ ലയിക്കും മുൻപേ വീണ്ടും
മനസ്സിൻ താളിലായ് ചേരുന്നു
മന്ദഹാസം തൂകിയ കാലം
മനതാരിൽ മിന്നി മറയുന്നു
മമതയോടെഴുതും വരികളിലീ
മഹത്താം സ്നേഹം നിറയുന്നു
ജീ ആർ കവിയൂർ
29 04 2026
( കവിയൂർ , തിരുവല്ല)
Comments