പൂർണ്ണത

 പൂർണ്ണത 


അഹം എന്ന കനൽ തണുത്തുപോയേടത്ത്,

അഗ്നിയെന്ന സത്യം തെളിയുന്നു ഉള്ളിൽ.

"ഞാൻ" എന്ന വാക്കിന്റെ മറയൊന്നു നീങ്ങവേ,

ശൂന്യതയിൽ വിരിയുന്നു പ്രപഞ്ചത്തിൻ ഗീതം.


എഴുത്തും വായനയും, ചോദ്യവും ഉത്തരവും,

ഈ വൃക്ഷച്ചില്ലയിൽ ലയിക്കുന്ന വേളയിൽ;

അകവും പുറവും രണ്ടല്ലെന്നുണരുമ്പോൾ,

അനന്തത തൻ മൗനത്തിൽ ഞാനിതാ പൂർണ്ണൻ!


ഇനി വഴിതെറ്റില്ല, ഞാൻ എന്നെ തേടില്ല,

കണ്ടെത്തി ഞാൻ എന്നെ, പരമപൊരുളിൽ;

വാക്കുകൾ തീരുന്നു, കവിതകൾ മൗനമാം,

ഈ പ്രപഞ്ചമൊന്നായ് ഞാനെന്ന സത്യത്തിൽ!


ജീ ആർ കവിയൂർ 

01 05 2026


(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത