ശിലകളുടെ മൗനം

 ശിലകളുടെ മൗനം

ശിലകൾ നിശ്ചലമായി നിൽക്കുമ്പോൾ,  
കാലത്തിന്റെ സാക്ഷികൾ ആകുന്നു.  
വാക്കുകൾ ഇല്ലാതെ പറയുന്ന കഥകൾ,  
ആഴങ്ങളിൽ മറഞ്ഞിരിക്കുന്നു.  

കാറ്റും മഴയും ഏറ്റുവാങ്ങി,  
ദൃഢതയുടെ രൂപമായി മാറുന്നു.  
മൗനത്തിൽ നിൽക്കുന്ന ആ സാന്നിധ്യം,  
ജീവിതം പാഠം പഠിപ്പിക്കുന്നു.  

അടർന്നുപോകാത്ത ഈ ശക്തിയിൽ,  
ധൈര്യം മനസ്സിൽ പകരുന്നു.  
ശിലകളുടെ ഈ നിശ്ശബ്ദതയിൽ,  
സത്യത്തിന്റെ സ്വരം കേൾക്കാം.  

ജീ ആർ കവിയൂർ 
28 04 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത