ശ്രീരാഗ നാദഭക്തി

ശ്രീരാഗ നാദഭക്തി 



പല്ലവി:
ശ്രീരാഗം പാടുവാൻ കൊതിക്കും മനസ്സേ  
ശ്രീരാഗ നാദം അമൃതധാരയേ  
നാദബ്രഹ്മം നീ തന്നേ വഴികാട്ടുമ്പോൾ  
നാവിൽ ഭക്തി പൂക്കും സംഗീതമേ  

അനുപല്ലവി:
എന്തരോ മഹാനുഭാവുലു പാടിയ രാഗമേ  
ത്യാഗരാജ ഹൃദയം തൊട്ട തിരുനാദമേ  
കമലാംബികേ ശിവേ പാഹിമാം എന്ന്  
ദീക്ഷിത കീര്ത്തിയിൽ ദിവ്യപ്രഭയായി  

ചരണം 1:
ഭക്തിരസ മന്ത്രസിന്ധുവായ് നീ ഉയരും  
ഭാവതാള ലയങ്ങളിൽ സാഗരം ചേരും  
രാഗമാലിക പോലെ ഹൃദയം വിരിയും  
നാദയജ്ഞത്തിൽ ആത്മാവ് ലയിക്കും  

ചരണം 2:
भावे गाऊ दे अंतरी हा स्वर  
ഭാവത്തോടെ ഉള്ളിൽ ഈ നാദം പാടട്ടെ  

हरिनाम गाताना शांती भरभर  
ഹരിനാമത്തിൽ ശാന്തി നിറയട്ടെ  

अभंग रंगात नाचे हे मन  
ഭക്തിയിൽ ഹൃദയം നൃത്തം ചെയ്യട്ടെ  

खरहरप्रिया, तू माझे जीवन  
ഖരഹരപ്രിയേ, നീയാണ് എന്റെ ജീവൻ  

ചരണം 3:
സപ്തസ്വരങ്ങൾ ചേർന്ന് നാദാകാശം തീർക്കുന്നു  
സംഗീതമാമൃതം ഹൃത്തിൽ പെയ്യുന്നു  
കരുണാസാഗര രാഗനാദത്തിൽ  
കല്യാണമാവട്ടെ ജീവഗാനം

ജീ ആർ കവിയൂർ 
04 04 2026
( കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത