Posts

Showing posts from July, 2018

കുറും കവിതകള്‍ 774

മെയ്യാകെ എണ്ണപുരട്ടി പന്തം കൊളുത്തിവച്ച് പാടി മലദൈവങ്ങളെ  ഉണര്‍ത്തി ..!! തുള്ളി തുളുമ്പുന്നുണ്ട് മുള്ളിലും കല്ലിലും ദുഃഖം വഴിഞ്ഞൊഴുന്നു ..!! കണ്ണ് ചുവപ്പിച്ചു പരതി നടന്നു മതിലിൽ .. ചക്കക്കുപ്പുണ്ടോയെന്നു ..!! ഇന്ദുപുഷ്പം പൂത്തിറങ്ങി നിന്നോർമ്മയെന്നിൽ വർണ്ണാഭമാക്കി...!! ഏകാന്തതയുടെ മൗനം ഓർമ്മകൾ വിരിഞ്ഞു കൈയ്യെത്താ ദൂരങ്ങളിൽ  ..!! അസ്തമയ പുഷ്പത്തിൻ വർണ്ണാഭയിലായ് എല്ലാം മറന്നുനിന്നു ..!! ചെണ്ടുമല്ലികൾ പൂവിട്ടു ചുംബന നോവ് പകരാൻ വണ്ടണഞ്ഞു വട്ടമിട്ടു ..!! കഥകളേറെ മെനയുന്ന കണ്ണുകളിൽ ശതവര്ഷങ്ങളുടെ അനുഭവം മൗനം പേറുന്നു ..!! ഓണമാണിന്നു പിള്ളേർക്ക് ഓർമ്മകളിലൊരു മധുരം ഇന്നതൊക്കെ ആർക്കറിയാം രാവിൽ നിന്നുമൊരു ചന്ദ്രഗ്രഹണം കാഴ്ചയില്‍ കുറ്റികാട്ടിലൊരു ഇലയനക്കം ..!! പീടികയില്‍ നിന്നും കാറ്റില്‍ പറന്നു ഗന്ധം . കാത്തിരിപ്പിന്റെ നോവ്‌ ..!!

ഇന്ദുപുഷ്പം പൂത്തിറങ്ങി

Image
ഇന്ദുപുഷ്പം പൂത്തിറങ്ങി ദീപപ്രകാശത്തിലായെന്നോർമ്മ ശ്രാവണ പുലരിയെ കിനാകണ്ടുറങ്ങി നിദ്രയയുടെ കരലാളനമേറ്റു മയങ്ങയി സ്വപ്‍ന ചുംബനത്താൽ സ്വർഗ്ഗാനുഭൂതി സൂര്യ കിരണത്തിന് തലോടലാലുണർന്നു അരികിൽ നീ ഇല്ലെന്നൊരു ദുഃഖം നിഴലായ് ..!! എങ്കിലുമെൻ അക്ഷരങ്ങൾ നൃത്തം വച്ചു അവയെ കോർത്തു ഞാനൊരു കവിത ചമച്ചു അതിൽ നിൻ വർണ്ണ ഭംഗി തിളങ്ങി ..... 

കുറും കവിതകള്‍ 773

ഇല്ലാമറ്റൊന്നുമെ പറയാൻ ഇടതടവില്ലാത്ത മഴയും തേയില നുള്ളും ജീവിതങ്ങൾ ..!! കാപ്പികൊമ്പിലിരുന്നു കൊത്തിയുണക്കും പ്രകൃതിയുടെ പ്രണയം..!! കാറ്റിനൊരു അഴകായ് മഴുവേൽക്കാതെ നിവർന്നു നിന്നു തേക്ക് ..!! കരഞ്ഞു തീർക്കാത്ത വാനവും താഴെ ചിറകു നനഞ്ഞ വിരഹവും നെയ്ത്തിരി കാത്തു കാവും അമ്പലവും . കാടിന്റെ  കടന്നുകയറ്റം  ..!! കാത്തിരിപ്പിന് വിരാമം കിതപ്പോടെ വണ്ടി വന്നു ഇടനെഞ്ചു മിടിച്ചു പ്രവാസം ..!! ലോക്കിന്റെ കിലുക്കം അവന്‍ വരുമെന്ന് മനം നെഞ്ചിടിപ്പ് കൂടി ..!! കടലിന്റെ അലര്‍ച്ചയും തീരത്തിന്റെ നോവും ഏറ്റു ഇലപൊഴിയും ശിഖരം ..!!

കുറും കവിതകള്‍ 772

ജാലകാഴ്ചകാളായ് പുഴയും മലയും കടന്നകന്നു വിരല്‍തുമ്പില്‍ കവിത പിറന്നു ..!! ഓട്ടുകിണ്ണത്തിൽ ഭസ്മവുമായ് വേടൻ തെയ്യമിറങ്ങി ചാറ്റൽ മഴകൂടെ  ..!! കടവത്തെ തോണി വിരഹത്തോടെ കാത്തിരുന്നു. കാറ്റുപോലും വീശിയില്ല  ..!! ഭരണി കെട്ടുകാഴ്ചക്കിടയിൽ ഒളിക്കണ്ണുകൾ പരുതി . സൗഗന്ധികം തേടും മനം ..!! ഭൂമിയൊരുങ്ങി ഉണർന്നു യക്ഷിയൊന്നു പുഞ്ചിരി തൂകി മനം ഒരു കിന്നാരനായി ..!! വഴിമുട്ടിയ ജീവിതം വിശപ്പിനായി കൂട്ടികെട്ടലുകൾ അകലങ്ങളിൽ അഭയം ..!! തൂണുകൾ മൗനമായ്  സന്തോഷ സന്താപ കഥകളേറെ പറയുവാനുണ്ട് ..!! കൊത്തിപറന്നൊരു നെൽകതിരുമായ് പച്ചപ്പനംതത്ത ദൂരെ ..!! മരമഴപെയ്യ്തു വൃത്തങ്ങൾ തീർത്തു തടാകത്തിൽ ഒരു മൗന കാഴ്ച ..!! ഇണപിരിയാ സൗഹൃദം ഒരുകുടക്കീഴിൽ പ്രഭാത മഴ ..!!

എന്റെ പുലമ്പലുകള്‍ - 74

എന്റെ പുലമ്പലുകള്‍ - 74 രാവുറങ്ങുമ്പോളെന്‍ ചിന്തകളൊക്കെ നിന്നെ കുറിച്ചുള്ളതായിരുന്നു  സഖി ചിത്തമൊരു വര്‍ണ്ണ ചിറകുള്ള ശലഭമായ് നിലാവില്‍ പറന്നുയര്‍ന്നു നിന്റെ സ്വപ്നത്തിന്‍ താഴ്വാരങ്ങളില്‍ മെല്ലെ കണ്ണുനീരാല്‍ നനഞ്ഞു എന്റെ തലയിണ വഴി തേടി ഞാന്‍ ഏകനല്ല നിന്റെ പേര് എന്റെ ചുണ്ടുകളില്‍ തത്തികളിക്കുന്നു ഇഷ്ടമായതൊക്കെ നഷ്ടമായ നേരം അനിഷ്ടമാം കാര്യങ്ങളൊക്കെ ദുഷ്ട ചിന്തകളൊക്കെ നിറഞ്ഞു അരിഷ്ടതകളേറി  വരാതെ ധ്രാഷ്ട മായാത് മാറുന്നുവല്ലോ  ..!!

കുറും കവിതകള്‍ 771

ഓലകണ്ണടയും പീപ്പിയും പാമ്പുമെല്ലാമിന്നോർമ്മയായ് തിരികവരാത്ത ബാല്യമേ ..!! പൂവോന്നിറുക്കാം പൊന്നോണം വരവായല്ലോ പൂത്തുമ്പി നീയും പോരുക ..!! കർക്കടവാവിൻ വരവായ് നനഞ്ഞ കൈകൊട്ടുകൾക്കു തൂവലൊതുക്കി കാതോർത്ത് ..!! കടലിരമ്പം മനസ്സില്‍ തീരത്തു നിലാവിലായ് വിരഹ മൗനം ..!! പകലോന്റെ മടക്കം ചേക്കേറും ചിറകടി . ജീവിവന്റെ തുടിപ്പുകള്‍ ..!! സായാഹ്ന സുര്യന്‍ ചേക്കേറാന്‍ ഇടം തേടി തളര്‍ന്ന ചിറകുകള്‍ ..!! കൈയെത്താ ദൂരത്തോളം ഓര്‍മ്മകളുരുളുന്നുണ്ട് ഇടവഴിയിലുടെ ബാല്യം ..!! മരുക്കടലില്‍ താഴുന്ന സൂര്യന്‍ ..!! താവളത്തിലെക്കൊരു മടക്കയാത്ര .... ശിഖര തണലുകള്‍ തീര്‍ക്കും വഴിയോരം. ചിതാകാശത്ത്‌ കുളിര്‍ തെന്നല്‍ ..!! ഇണയുടെ തുണകാത്ത് വസന്തത്തിന്‍ പാട്ടുമായ് മഞ്ഞക്കിളി കൊമ്പത്ത് ..!!

കുറും കവിതകള്‍ 770

ആഴിയില്‍ മുങ്ങും വര്‍ണ്ണങ്ങളില്‍ മനം സന്ധ്യാ രാഗങ്ങള്‍ തേടുന്നു ..!! തല്ലുകൊണ്ട് തളര്‍ന്നിരുന്നു മൗനതാളം ..!! ഇണക്കായ് കാത്ത മൗനം കുറുകുന്നു വിരഹഗാനം പോലെ ..!! പച്ച കമ്പളം പുതച്ച മലകള്‍ക്ക് തേയില ഗന്ധം കാറ്റു അതും കൊണ്ട് പാഞ്ഞു ..!! തുംഗഭദ്രാ തീരം കാറ്റിന്നു കര്‍പൂര ഗന്ധം മനം ധ്യാനനിമഗ്നതയില്‍ ..!! വെയില്‍ അരിച്ചിറങ്ങി വസന്തമണഞ്ഞു ചില്ലകളില്‍ നിഴല്‍ തീര്‍ത്തു നിന്നു ..!! മഴയില്‍ നനഞ്ഞൊട്ടിയ ഓലപ്പീലികള്‍ കാത്തു നിന്നു ഓണനിലാവിനായ് ..!! അവന്റെ വരവിനായ് കാത്തുനിന്നു ഗുല്‍മുഹര്‍ തണലില്‍ വിരഹിണി ..!! കാറ്റയകന്നാല്‍മരത്തില്‍ തൂങ്ങിക്കിടക്കും മണികള്‍ക്ക്  മൗനം ..!! പുലരി പൊന്‍ പ്രഭയില്‍ തിളങ്ങി തീരത്തെ കല്ലിലെ പായലിനും ചന്തം ..!!

നിനക്കായി മാത്രം !

എത്ര കിനാക്കണ്ടു ഞാൻ നിന്നെ ഇഴയടുക്കാത്തൊരോർമ്മതൻ ചാരത്ത്. ?  ഇണയാർന്ന കണ്ണുകൾ ഈറനണിഞ്ഞു,  ഈണം ചേർത്തു പാടും പ്രണയവരികളിൽ  ഇരവും പകലും കോർത്തിണക്കിയ മാല്യങ്ങൾ !  ഇമയടയ്ക്കുമ്പോൾ കാണ്മതെല്ലാം കനവുകൾ !  ഇലപോഴിഞ്ഞും ദുഃഖമേറ്റു നിൽക്കും ശിഖരങ്ങൾ.  ഇന്നും നിന്നെ ഓര്‍ക്കുമ്പോഴെൻ മിടിക്കും ഹൃദ യവുമറിയാതെ എഴുതി പോകുമീ  യീടുറ്റ കവിതകൾ നിനക്കായി മാത്രം !

കുറും കവിതകള്‍ 769

കായലും കരയും ഒന്നാകുന്ന നിമിഷം കര്‍ക്കിടമഴ ..!! അമ്മവിളമ്പും സ്നേഹം പഴഞ്ചോറും മീനും മഴയൊരു ഉത്സവം ..!! പുളിയും പച്ചമാങ്ങയും ഇനിയുമൊന്ന് തിരിഞ്ഞു നടന്നാലോ ബാല്യത്തിലേക്ക് ..!! അന്തിയോളം കളിച്ചിട്ടും മതിവരാത്ത ബാല്യം . ഇന്നോര്‍മ്മകള്‍ക്കു വസന്തം ..!! മണല്‍ തരിയെറ്റു നഷ്ടപ്രണയം . ഹാ ..!! വീണ പൂവേ .. കടൽത്തീരത്തു ചാകര വിലപേശലുകൾക്കിടയിൽ തുടിക്കുന്ന ഹൃദയങ്ങൾ ..!! അനുഗമിച്ചു തളർന്നു ഉപേക്ഷിക്കപ്പെടുന്ന തീരാ ദുഃഖത്തിൽ  ചെരുപ്പുകൾ  ..!!

" ആത്മഗതം ആശ്വാസം "

" ആത്മഗതം ആശ്വാസം  " ശ്വാസം നിലച്ചത് ചലനമറ്റു ഞാൻ നിന്നെ വിട്ടകലുമ്പോൾ ദിവസങ്ങൾ കൊഴിഞ ശേഷം നീയറിയുമെന്റെ വാക്കുകളുടെ വ്യാപ്തി അതിൻ മണവും ഗുണവും ഞാൻ പറഞ്ഞതിന് ആഴങ്ങൾ . ഈ ലോകമാകവേ നിറഞ്ഞിരിക്കുന്നു ചില ആത്മവഞ്ചകരുടെ പുലമ്പലുകൾ നാം നിസ്സഹായകരാണ് എപ്പോഴും വാക്കുകൾക്കു കനംതൂങ്ങുന്നു നുണകൾക്കു  നിറം കൊടുത്തു ചിറകുകൾ വച്ച് പറക്കുന്നു കേട്ടവർ കേട്ടവർ കൈമാറുന്നു ആത്മനിർവൃതിയോടെ പലരും പത്തൊൻപതിനോടൊന്നു ചേർത്തു അവർ എഴുതി വിടുന്ന വാക്കുകൾ അതുകണ്ടു പലരുടെയും പെരുമാറ്റങ്ങൾ സഹിക്കുന്നതിനുമപ്പുറം എന്ത് ചെയ്യാം സത്യം ഒരുനാൾ ചിറകുവിടർത്തി ഒരു വർണ്ണ ശലഭമായി  പുറത്തു വരും വിഷമിക്കാതെ ഇരിക്കുക നീയെങ്കിലും

കുറും കവിതകള്‍ 768

മിന്നല്‍ പിണരുകള്‍ മുറിച്ചിട്ട കരിമേഘങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തു ..!! നിലവിളക്കു തെളിയിച്ചു മനസ്സില്‍ നിന്നും ഇരുളകറ്റി രാമായണം ..!! ഇലയില്ലാ ചില്ലയിൽ ചേക്കേറിയ തത്തകൾ മൊഴിഞ്ഞു തുഞ്ചന്റെ പാട്ട് ..!! ആകാശം ഇരുണ്ടു വിശപ്പ് ചിറകുവിടർത്തി കണ്ണുകൾ പരതിനടന്നു..!! അന്തിവാനം ചുവന്നു ഓലപ്പീലികള്‍ കൈയ്യാട്ടി ഓര്‍മ്മത്തോണി തിരഞാരെയോ ..!! സന്ധ്യാംബരം ചുറ്റി കാറ്റു വന്നു മൂളി കാത്തിരിപ്പുണ്ട്‌ കതരയവള്‍..!! വിശപ്പിന്റെ വിളികള്‍ക്ക് മഴയെന്നും വെയിലെന്നോ പിടക്കുന്ന മീന്‍ വലയില്‍ ..!! കണ്ണുനീര്‍ കണങ്ങള്‍ ഇറ്റു വീഴുന്നപോലെ എന്തെ മഴയേ ,നിന്റെ ദുഃഖം തീരാത്തത് ..!! മഴയൊക്കെ പെയ്യട്ടെ അന്നത്തിനുള്ള വഴികണ്ണുമായ് ഉഴവും കാത്തു ഓട്ടോറിക്ഷ ..!! ജീവിത പ്രതീക്ഷകള്‍ ഭാണ്ഡത്തിലാക്കി വാനപ്രസ്ഥം തുടര്‍ന്നു ..!!

കുറും കവിതകള്‍ 767

നിലവിളക്കും നാഴിയും ചേട്ടയകറ്റി ഉമ്മറത്തു ..!! കണ്ണടച്ചു നിന്നു കർക്കടമഴ  ..!! തിരയും കരയും കണ്ടകന്നു ഇരുഹൃദയങ്ങൾ മിടിച്ചു ഒന്നുമറിയാതെ നടന്നകലുന്ന ചിലർ ..!! കടൽപ്പെരുക്കം മാറാത്ത മഴ വലനെയ്യും സ്വപ്‌നങ്ങൾ ..!! സന്ധ്യാംബര വര്‍ണ്ണം ഭൗതിക ശാന്തിയില്‍ കൂടുകൂട്ടുന്നു മൗനം ..!! മഴയൊക്കെ നിസ്സാരം ആനവണ്ടി നീന്തി കയറി . യാത്രക്കാരൊക്കെ ഉറക്കത്തിൽ ..!! കാത്തിരിപ്പിന്റെ നിശബ്ദത മഴയൊന്നു മാറിയെങ്കിൽ ചെരുപ്പും വലക്കും  മൗനം ..!! മഴയിരമ്പത്തിനൊപ്പം കാവോരുങ്ങി തുടങ്ങി ചീവീടുകൾ ഉണർന്നുപാടി ..!! മഴമേഘം പൂത്തുലഞ്ഞപ്പോൾ കാത്തിരിപ്പിനു വിരാമം . നീലക്കുറിഞ്ഞി ഇതൾവിടർത്തി ..!! നടതള്ളിയ ജീവിതങ്ങള്‍ എല്ലാം മറന്നിരുന്നു വിശപ്പിന്‍ വലയത്തില്‍ ..!! കൗമാര സ്വപ്‌നങ്ങൾ കുടചൂടി നിൽപ്പു മോഹങ്ങളുടെ കടവിൽ ..!!

കുറും കവിതകള്‍ 766

അലമാരയിൽ  നിന്നും പൊടിതട്ടി ചാരുകസേരയിലിരുന്നു തുഞ്ചന്റെ തത്ത പാടി ..!! വെള്ളെഴുത്ത് കണ്ണാടിയ്ക്കിടയിലൂടെ രാമാഞ്ഞു മനസ്സിൽ തെളിഞ്ഞു അക്ഷരങ്ങളോരോന്നും രാമരാമ ..!! കാണ്ഡങ്ങളിലോരോന്നും രാമകഥ പറഞ്ഞപ്പോൾ മച്ചിലെ ഗൗളി മൗനംവെടിഞ്ഞു ..!! ബാലാര്‍ക്കന്‍ തെളിഞ്ഞില്ല കര്‍ക്കിട മഴ മൊഴിഞ്ഞു രാമ രാമ രാമ ...!! താളുകള്‍ മറി സീതായനമറിഞ്ഞു . കണ്ണുനീരിറ്റുവീണു ..!! മഴവന്നതിനാൽ ആറാട്ടും നീരാട്ടും മുടങ്ങിയ ദേവർ...!! നിലവിളക്കും നാഴിയും ചേട്ടയകറ്റി ഉമ്മറത്തു ..!! കണ്ണടച്ചു നിന്നു കർക്കടമഴ  ..!! തിരയും കരയും കണ്ടകന്നു ഇരുഹൃദയങ്ങൾ മിടിച്ചു ഒന്നുമറിയാതെ നടന്നകലുന്ന ചിലർ ..!!

തണലിന്‍ തേങ്ങല്‍

Image
 തണലിന്‍ തേങ്ങല്‍ എന്റെ നോവറിഞ്ഞു ആരുമൊന്നും എത്തിനോക്കിയില്ലല്ലോ കഷ്ടം എന്നെ വളര്‍ത്തിയവര്‍ തണല്‍ തേടി പോയല്ലോ അവരുണ്ടായിരുന്നെങ്കിലിന്നു കോടാലി വീഴുമായിരുന്നോ എത്ര നാള്‍ ഞാന്‍ പൂത്തുകായിച്ചു എന്റെ ചുവട്ടില്‍ ചിരിച്ചു കളിച്ചവര്‍ പലവഴിക്ക് പോയല്ലോ ഞാന്‍ നല്‍കിയ കായ്കള്‍ ആദ്യം കൈയിക്കുമെങ്കിലും പിന്നെ മധുരിച്ചിരുന്നു എത്ര വസന്തങ്ങള്‍ എത്ര പൂക്കാലങ്ങള്‍ പിന്നിട്ടു ഇന്ന് നിഷ്ഠൂരം  എന്‍ കടക്കല്‍ കോടാലി ഉയര്‍ത്തിയവനുണ്ടോയീ അറിവുകള്‍  ,ഇനി എന്നെ അഗ്നിക്കിരയാക്കുമോ അതോ വല്ല കിണറ്റിന്‍ ചുവട്ടില്‍ കിടക്കാന്‍ ആണോ ..!! ഇത്രയും എഴുതിയ തൂലിക ആരാഞ്ഞു വെട്ടിയ മനുഷ്യനോടു എന്തെ വെട്ടിയത് കായ്ക്കാത്ത ഇതിനെ വെട്ടാതെ ചൂടലായി പിന്നെ മുറ്റമടിക്കാനില്ലയാരും എനിക്ക് കൂലിക്ക് പുറമേയീ തടിയും കൊണ്ട് പോകണമെന്നാ കരാര്‍ ..!! പൊന്നു കായ്ക്കും മരമായാലും പുരക്കു നേരെ ചാഞ്ഞാല്‍ കോടാലി വീഴും ..!!

കുറും കവിതകള്‍ 765

കരയെത്താ സന്ധ്യ കടലിൽ മുങ്ങും ദീപപ്രഭാപൂരം ..!! നാലുമണി നേരം നോക്കി കൂട്ടുകൂടാനെത്തുന്ന കുസൃതി ഉടുപ്പാകെ നനച്ചു വീട്ടിലേക്ക് ..!!! മാളികമുകളും തെങ്ങും തോപ്പും വിളഞ്ഞപാടവും  മനസ്സിൽ  മായാതെ നിൽപ്പു ഞാൻ വളർന്നു ആഴങ്ങളിൽ നിന്നും നിശബ്ദമായി ഉള്ളിലായ് മഞ്ഞച്ചരടിലെ പൂത്താലി കൈയ്യിലേറ്റ്  വാങ്ങുമ്പോൾ  ഇടഞ്ചിലൊരു കെട്ടിമേളം ..!! സിന്ദൂരം നെറുകയിലിടുമ്പോൾ കണ്ണുകളിൽ ലഹരി ഉള്ളിലൊരു ഭക്തി ഭാവം  ..!! ഉരപ്പുരയുടെ പഴുതിനിടയിൽ മഴമുത്തുകൾ വീണുടഞ്ഞു . ഒരു തുമ്പപ്പൂ ചിരി ..!! ഉടൽനച്ചു പെയ്യ്തു ഉള്ളിലാകെ കുളിർത്തു . കരങ്ങൾനീണ്ടു ചൂടിനായ് ..!!  കടൽപ്പെരുക്കം മാറാത്ത മഴ വലനെയ്യും സ്വപ്‌നങ്ങൾ ..!! സന്ധ്യാംബര വര്‍ണ്ണം ഭൗതിക ശാന്തിയില്‍ കൂടുകൂട്ടുന്നു മൗനം ..!!

ഉള്ളില്‍ ഒരു തെളിമ

ഞാൻ വളർന്നു ആഴങ്ങളിൽ നിന്നും നിശബ്ദമായി ഉള്ളിലായ് നിൻ രാമഷിയാലെഴുതിയ കണ്ണുകളിൽ ഉറ്റുനോക്കുമ്പോൾ കനവിലേക്കുള്ള നീണ്ട പാത കണ്ടു അസ്വസ്ഥനായ്    അടുക്കും തോറും ഇടനെഞ്ചിലെ ഇടക്കയുടെ താളപ്പെരുക്കമേറി ദീപാരാധനയുടെ നിറമനമേല്‍ക്കാന്‍ നടതുറക്കനായി ഉള്ള കാത്തിരുപ്പ് തണുത്ത ചന്ദനത്തിന്റെ കുളിര്‍മ നിന്റെ സാമീപ്യ മറിയുന്നു ഉള്ളിന്റെ ഉള്ളില്‍ ഒരു തെളിമ .. അതാവുമോ നിന്റെ പെരുമ ഏറെ തൊട്ടറിയാവുന്ന നന്മ അനുഭൂതി  നല്‍കും കരുണ നിത്യമെന്നില്‍ നിറയണേ നിന്നോര്‍മ്മ ..!!

എതോയെതോ ...!!

എതോയെതോ സ്വപ്നങ്ങളില്‍ കണ്ടുമുറ്റി എത്രപറഞ്ഞാലും തീരില്ലോരിക്കലുമാ പ്രാണന്റെ ചുടുനിശ്വാസം ചേര്‍ന്നോരാ നിമിഷം പ്രണയ നിലാവുപൊഴിയുമനുഭൂതികളാല്‍ നിന്‍  ചുണ്ടുകളില്‍ നിന്നും വിടരും മധുരലഹരിയാലൊഴുകും മൊഴിയില്‍ കെട്ടുഞാനൊരു ഗാനം ആരോഹണാവരോഹണത്താല്‍ നെഞ്ചില്‍ മിടിക്കുന്ന താളം മാറ്റൊലികൊള്ളുന്നാകാശ താരാ പഥങ്ങളില്‍ നൃത്തം വെയ്ന്നു നക്ഷത്രക്കുഞ്ഞുങ്ങൾ ... എതോയെതോ സ്വപ്നങ്ങളില്‍ കണ്ടുമുട്ടി നാം എത്രപറഞ്ഞാലും തീരില്ലോരിക്കലും ..!!

പ്രണയ വസന്തം ...!!

ഓർമ്മകൾ മെയ്യുമെന്‍ മനസ്സിൽ  അറിയാതെ ഉണര്‍ന്നു ഉപവനം നിൻ മൗനമെന്നിൽ പ്രണയമായ് മഴനിലാവുപോലെ പൊഴിയുന്നു മിഴിയിലാകെ നിറഞ്ഞു പനിനീര്‍കണം ചൊടിയിലാകെ നിന്‍ ഗാനാധാരലയം മെയ്യിലാകെ പൂത്തുലഞ്ഞു രോമാഞ്ചം നിന്‍ സാമീപ്യമെന്നില്‍ നിറച്ചു വസന്തം പടര്‍ന്നുലഞ്ഞു പൂവള്ളികളിലാകവേ പുങ്കിയില്‍ കണ്ടത് ഏറ്റു പാടി പഞ്ചമം പവനന്‍ മന്ദം  കൊണ്ടാകന്നു പൂമണം പീലിവിടര്‍ത്തിയാടി മെല്ലെ മയൂരം

കാത്തിരിപ്പിന്‍ സ്വപ്നം ..!!

നീഹാരമൊഴുകും രാവിന്‍ രാഗ്രാദ്ര സംഗീതം നിന്നെയോര്‍ത്തു ഒഴുകി കണ്ണുനീര്‍ പുഴയെന്നും നിന്റെ ദുഖങ്ങളെയറിഞ്ഞു ഏറെ നേരം നീറാതെ നിത്യം കൈനീട്ടി താലോലിക്കുമിരു കരയും നെഞ്ചോടു ചേര്‍ക്കാന്‍ വിമ്പുന്നുവല്ലോ നിന്‍ പുളിനങ്ങളെ ഏറ്റു വാങ്ങുമ്പോള്‍ നിന്‍ നിലയില്ലാ കയങ്ങളില്‍ ഉളിയിട്ടു വരും നീര്‍കുമിളകളൊക്കെ എന്‍ സന്തോഷം.. നിന്‍ നിഴലായി പടര്‍ന്നു മയങ്ങാനെന്നും നിമിഷങ്ങള്‍ മണിക്കുറുകള്‍ വര്‍ഷങ്ങള്‍ നിറം പകരും രാപ്പകലുകള്‍ പോരാതെ പോല്‍ നീണ്ട കാതോര്‍പ്പിന്‍ കാത്തിരിപ്പിന്‍ സ്വപ്നം ..!!

കുറും കവിതകള്‍ 764

തുരുമ്പെടുത്ത ഓർമ്മകളിലൂടെ പാലം പണിയുന്ന ഇന്നലെകളുടെ കനവുകൾ ..!! ഇടയമാനസ്സമറിയാതെ വരിതെറ്റാതെ നീങ്ങുന്ന ആടുകളുടെ വിശപ്പിന് യാത്ര ..!! ഓലത്തുമ്പത്തിരുന്നു വസന്തത്തെ കാത്ത് ഒരു വിരഹ ഗാനം  ..!! വിശപ്പിന്റെ വർണ്ണങ്ങൾ വിയർപ്പിറ്റിക്കുന്നു ജീവിത വഴിത്താരയിൽ ..!! ഊതി നിറച്ച ജീവിത വർണ്ണങ്ങൾക്കിടയിൽ വിശപ്പിന്റെ മുറവിളികൾ ..!! ഗ്രീഷ്മ മൂകതയിൽ ചൂടേറും ഉഷ്മാവ് മരണം പതിയുറങ്ങുന്നു ..!! ചിന്തകൾ കുന്നേറി ജീവിത സായന്തനങ്ങൾക്കു മനം മടിപ്പിക്കും മൂകത ..!!  കാടിന്റെ വന്യതയിൽ ജീവിക്കാൻ മറന്ന ''പാത്തുമ്മയും ആടും  '' നീലിമയുടെ വന്യതയിൽ ജീവിത തിരമാലകളിൽ വിശപ്പ് യുദ്ധംചെയ്തു ..!! ഉദയസൂര്യന്റെ ചുവട്ടിൽ ആറ്റുമണമേലെ കച്ചമുറുക്കി ജീവിത വഴിപ്പോര് തുടർന്നു  ..!!

കുറും കവിതകള്‍ 763

വേരറുക്കാനാവാത്ത ജീവിത സത്യങ്ങളില്‍ ഒന്നല്ലോ വിശപ്പ്‌ ..!! വൈശാക രാവിന്റെ മാനത്തു മുകില്‍ക്കിടയിലമ്പിളി മനസ്സിന്‍ നോവിനറുതി..!! ശിശിര മേഘങ്ങള്‍ക്കിടയില്‍ വിരഹമുണര്‍ത്തി ചില്ലമേല്‍ ചിരിച്ചൊരു അമ്പിളിമുഖം ഇണയുടെ തുണ കാത്തു ഒറ്റക്ക് കൊമ്പില്‍ വിരഹകാവ്യം തീര്‍ത്തുമനസ്സ് ..!! മലകളും പുഴകളും താണ്ടി വിയത്തോലിച്ചു സന്ധ്യക്ക്‌ മുങ്ങികുളിക്കനോരുങ്ങുന്നു  സൂര്യന്‍  ..!! നുരപതയും കടലും അസ്തമയ സൂര്യനും ലഹരിയിൽ മുങ്ങും  മനം  ..!! പാടത്തിൻ മുകളിൽ മുകിലും കിളികളും വട്ടമിട്ടു കാറ്റു വീശിയകന്നു ..!! ഇന്നലെയും അമ്മമനവും മാനവും പെയ്യതൊഴിഞ്ഞു ..!! കാവുറങ്ങിയ നേരം ഭക്തി ലഹരിയില്‍ തെയ്യമൊരുങ്ങിയിറങ്ങി ..!! ഓണവെയിലേറ്റ് ശലഭങ്ങളെല്ലാം കടുവാകളിക്കൊരുങ്ങി ..!!

എന്നിരുന്നാലും ...!!

ഹൃദയം കൊണ്ട് കരഞ്ഞപ്പോഴും മറ്റുള്ളവര്‍ക്കായെങ്കിലുമായ് നിറവേറ്റി ചുണ്ടുകളില്‍ മായാതെ നിന്നു പുഞ്ചിരി തന്നില്ല അല്‍പ്പവും സ്നേഹമെങ്കിലും പകര്‍ന്നു നല്‍കി ഏറെ ആവും വണ്ണം തിരികെ കിട്ടിയോ ഇല്ലയോ എന്ന് കണക്കുകള്‍ നോക്കാതെയങ്ങ് ..!! എന്തെ ഇങ്ങിനെ എന്ന് ചിന്തിച്ചു ജീവിതം എന്ന മൂനക്ഷരങ്ങലുടെ പെരുകങ്ങള്‍ ഗുണിതങ്ങള്‍ എത്ര ഹരിച്ചാലും ശിഷ്ടം മാത്രം ..!! ഇനി ശിഷ്ടം കുടുത്താല്‍ ഉച്ചിഷ്ടമാവില്ലേ എന്നാരുകണ്ടു എന്നിരുന്നാലും ...!! പലമുഖങ്ങലുടെ മിനുസം കണ്ടു കണ്ണുകളിലെ തിളക്കം കണ്ടു പക്ഷെ കാണാന്‍ കഴിഞ്ഞു വളരെ കുറച്ചുമാത്രം പേര്‍ ഹൃദയം തുറന്നവര്‍ സുഖ ദുഃഖങ്ങള്‍ പങ്കുവെച്ചവര്‍ ഇങ്ങനെയും ഉണ്ട് കുറെ പേര്‍  എന്ന് അല്‍പ്പം ആശ്വസിക്കാമീ  കപടമാര്‍ന്ന ലോകത്ത്  ..!!

കുറും കവിതകള്‍ 762

വാതിൽ പഴുത്തിലിലൂടെ എത്തി നോക്കുന്നുണ്ട് നാരയാർന്ന ജീവിതം ..!! ഗ്രീഷ്മ വസന്തത്തിൻ ഉഷ്ണത്തിനൊപ്പം വിരഹ വേദന ..!! രാവിനോട് വിടപറഞ്ഞു ചക്രവാളചരുവിലേക്കു താഴുന്ന വിരഹ നോവ്  ..! ജീവിതചക്രത്തിന് കറക്കത്തിൽ വിശപ്പകറ്റും മണ്ണിന്റെ മണം ..!! ദളങ്ങൾക്കിടയിൽ മധുരം നുകരും പ്രണയമർമ്മരങ്ങൾ ..!! കിഴക്കുദിക്കാനൊരുക്കം നീലവിഹായസ്സിന് നടുവിൽ മൗനമുടച്ചു മണിനാവു ചിലച്ചു ..!! ഓർമ്മകൾ നിഴൽ തീർക്കും പച്ചപുതച്ച തടാകത്തിൽ പ്രണയം കാത്തുനിന്നു ക്ഷമയോടെ ..!! മുകിൽചുംബനമേറ്റു മലകൾക്കു രോമാഞ്ചം മന്ദഹാസ പവനനു നാണം ..!! ഭക്തിയുടെ മൗനം ഉള്ളിലെ ഇരുളകറ്റി ചന്ദന ഗന്ധം !! ഒറ്റക്ക് ചേക്കേറുന്ന വിരഹം മൗനം . വിഷാദം തീർക്കുന്നു ..!!

കുറും കവിതകള്‍ 761

ചുംബിച്ചകലും മേഘങ്ങളുടെ കുളിരില്‍ രോമാഞ്ചമണഞ്ഞു പൂത്തുലഞ്ഞു മലനിരകള്‍ ..!! തുലാമഴയില്‍ ഞാറ്റുവേല പാട്ട് മാറ്റൊലി കൊണ്ടു കരയാകെ ..!! വിഴുപ്പിന്‍ ഭാരങ്ങളുടെ വേദനകളൊക്കെ തല്ലി തീര്‍ക്കുണ്ട് കടവില്‍ ..!! ഒറ്റയടി പാത നീണ്ടു കാറ്റിന്‍ മര്‍മ്മരമെറ്റ് ഉലഞ്ഞു ഈറ്റക്കാടുകള്‍ ..!! ചെത്തുവഴികളിലെ കൽപ്പടവുകളിലെത്രയോ  കണ്ണുകൾ തമ്മിലുടക്കി ..!! കടലിനോട് കുമ്പസരിക്കുകയിൽ പാപങ്ങൾ അകലുമല്ലോ ..!! മേഘ കമ്പളം പുതച്ചു സന്ധ്യ യാത്രയായി രാവിന്റെ വരവോടെ ..!! ചതുരങ്ങൾക്കപ്പുറം പ്രകൃതി തീർക്കും മഞ്ഞിൻ ചാരുത ..!! നിലാത്തിളക്കത്തിൽ കൈമാറുന്ന സൗഹൃദം കടലലകൾ സാക്ഷി ..!! കാറ്റും കോളും കാത്തു കിടന്നു ചായപീടികയിലെ കോപ്പ ..!! മഴക്കാറിനെ വരവേല്‍ക്കാന്‍ വെഞ്ചാമരം വീശി നില്‍പ്പു കേരവൃഷ തലപ്പുകള്‍ ..!! തോടും വയലും നിറച്ചു കര്‍ക്കിട മഴ . പൊന്നോണ വെയില്‍ കാത്തു തുമ്പികള്‍ ..!! ചെമ്പകപൂ ചൂടി കാതില്‍ വളയമിട്ടു കന്നിയവളോരുങ്ങി ..!!

കുറും കവിതകള്‍ 760

പുല്‍ തുമ്പില്‍ മഴമിഴിനീര്‍ തിളക്കം മനസ്സു കുളിര്‍ത്തു ..!! ത്രിസന്ധ്യയിലെ മഴ മണല്‍ തിരകളില്‍ ഞണ്ടുകള്‍ പാഞ്ഞു ..!! കടലോരക്കാറ്റ് മഴയുടെ സ്വാദ് അറിയാതെ മനം പുരണ്ടു ..!! പാലമരത്തിലുയലാടി തെക്കൻകാറ്റിനു ഒരു നാണത്തിന് ഗന്ധം ..!! ഇരുളും വെളിച്ചവും ഇതളഴിയും മിഴികളില്‍ വസന്തത്തിന്‍ നേര്‍ക്കാഴ്ച ..!! ഇലപൊഴിച്ച ശിശിരം വസന്തത്തിനോര്‍മ്മകള്‍ സമ്മാനിച്ചു വിരഹം ..!! മഴയൂര്‍ന്ന മാനത്തിനു നേര്‍കുടച്ചുടും കൂണുകള്‍ നനഞ്ഞ മണ്ണിന്റെ സമ്മാനം ..!! ചെമ്മാന ചാരുതയിൽ കൊമ്പത്തിരുന്നൊരു വിരഹത്തിൻ സന്ധ്യാ രാഗം ..!! തിരകളുടെ വരവിനെ കാത്തിരുന്നൊരു വിശപ്പ് കൊത്തി പറക്കാൻ വെമ്പി ..!! തണലെന്നോ വെയിലെന്നോ കാക്കാതെ ആർക്കും സമയം നടന്നകന്നു ..!!

തിരിച്ചറിവ്

നിഴലനക്കം നേർക്കാണും മിടിക്കും നെഞ്ചകം മുരടനക്കി ശബ്ദമടഞ്ഞു ഇരുളിന്റെ ഗന്ധം എത്തപ്പെടാതേ കൈകള്‍ തപ്പി തടഞ്ഞു നടത്തം വഴിയുടെ ഗര്‍ത്തങ്ങളും വക്രതകളും നനവുമറിഞ്ഞു മലമുകളിലെങ്ങിനയോ ചുവടുകള്‍ പകല്‍വെളിച്ചം തൊട്ടു കാറ്റിനു കാടിന്റെ വന്യതയാര്‍ന്ന മണം മിത്രമോ ശത്രുവോ എന്നറിയില്ല മിഴികള്‍ ഇറുക്കിയടച്ചു ഭയമെന്ന വികാരാമെന്തെന്നറിഞ്ഞു ..!!

കുറും കവിതകള്‍ 759

കുറും കവിതകള്‍ 759 നോവിന്റെ ഞരക്കം പടിവാതിലില്‍ കിതപ്പോടെ മുക്കുട്ടിന്റെ ഗന്ധം ..!! രാവും പകലിനും നടുവിലായ് ആരുംകാണാതേ ... ഒരു ബൌദ്ധ മൗനം..!! ഇതള്‍ വിരിവുകള്‍ക്കിടയില്‍ ചിറകനക്കം തീര്‍ക്കുന്നു പൂമണവും കാറ്റും ..!! കറുപ്പില്‍ വെളുപ്പായി അക്ഷരങ്ങള്‍ വിരിയുന്നു ഓര്‍മ്മകളില്‍ മായാതെ ബാല്യം ..!! ശിശിര കാറ്റില്‍ ചില്ലകള്‍ക്കിടയില്‍ വിരിഞ്ഞൊരു നിലാപ്പൂ  അനുഭൂതിയുടെ ഓളങ്ങളില്‍ മുങ്ങി പൊങ്ങുന്നു ഒഴിഞ്ഞ ലഹരി..!! പുലരിപ്പൂവിടര്‍ന്നു മണല്‍കാട്ടില്‍ ഒഴുകി നടന്നു മരുക്കപ്പല്‍ ..!! മഴയും പുഴയും ഉമ്മവച്ചു നില്‍ക്കെ വിരഹ തോണി കടവില്‍ ..!! വസന്തം വന്നെങ്കിലും ചില്ലകളില്‍ അരങ്ങു തകര്‍ക്കുന്നു ഇണക്കപ്പിണക്കങ്ങള്‍ ..!!

വെള്ളാരം കല്ലുകൾ പാടുമ്പോൾ

Image
ഞാനൊരു ചരല്‍ക്കല്ല്  മണലിൽ കിടന്നു കുളിർക്കാറ്റിന്റെ ആലിംഗനം മേറ്റു സൂര്യ പ്രകാശമേറ്റു മിന്നി തിളങ്ങി പതഞ്ഞു തെറിക്കും തിരമാലകളെ നോക്കി പരിഹസിച്ചു ചിരിച്ചു ആ കൈവെള്ളയിൽ ഞെരിഞ്ഞമരാൻ ഒരുനനുനനുത്ത കൈക്കായി കൊതിച്ചു ഒരുപക്ഷെ ഭാരിച്ച ഒരു കാൽപ്പാദം മണലിലേക്കു ചവിട്ടിത്താഴ്ത്തുമോ  ഉറഞ്ഞ മഞ്ഞു തുള്ളികളുടെ ചിത്രങ്ങളെ ഉറ്റു നോക്കി വിഷാദമാറുന്നു കിടന്നു ..! തെറ്റിദ്ധരിക്കപ്പെട്ടു പരിഹാസ ചാവുട്ടേറ്റു എന്റെ പ്രണയത്തെ അനുഭവപ്പെടാതെ സുരക്ഷയുടെ കരുതലുകൾ കിട്ടാതെ  ആരാലും ശ്രദ്ധിക്കപ്പെടാതെ ചിന്തകളിൽ മുഴുകി  കിടക്കുമ്പോൾ  എന്റെ മനസ്സും മിഴിയും ചുണ്ടും ഹൃദയവും ആർക്കുവേണ്ടിയോ പരതി കാറ്റിന്റെ കൈകൾ തലോടിയപ്പോൾ മഴത്തുള്ളികൾ എനിക്കായി കരഞ്ഞു എന്റെ ദുഖങ്ങളെ ഒഴുക്കി കൊണ്ട് മൗനങ്ങളുടച്ചു സഗീതമായ് സ്വപനങ്ങൾക്കു ചിറകു മുളച്ചു അപ്പോഴും താരകങ്ങൾ മിന്നുന്നുണ്ടായിരുന്നു ..!!

"വ്യാഖ്യാനങ്ങൾ തീർക്കും കൽപ്പനകൾ "

"വ്യാഖ്യാനങ്ങൾ തീർക്കും കൽപ്പനകൾ   " അഗ്നി : ജീവിതത്തിലൂടെ  മുടന്തി നീങ്ങും നക്ഷത്രങ്ങളിൽ നിന്നും പൊട്ടിവീണ അലങ്കാരം. ജലം : എല്ലാനീലിമകളും വെന്തുരുകി ഏഴു്സാഗരങ്ങൾ  താണ്ടും പ്രണയം ഞാൻ ഇരുൾ : കറുത്തമനസ്സിന്റെ ആഴങ്ങൾ കുഴിച്ചു പോകും സാമ്രാജ്യം എന്റെതു  പ്രകാശം : കണ്ണുകളിൽ തെളിയും നിന്റെ ഇല്ലായിമകളിൽ തിളങ്ങുന്നത് ഞാനല്ലോ ആസക്തി : ഇച്ഛ എന്ന എന്റെ വികാരം ഏറുമ്പോൾ നീ ഏറെ കൂട്ടുകുടുമ്പോൾ നിനക്ക് നാണക്കേടുകൾ മാത്രം സമ്മാനിക്കുന്നത് ഞാൻ , പ്രണയം : നിന്നകൾ നൽകും  അഭിനിവേശം എന്നൊരു അഭിനയമെന്നൊരു  നാടകം. കണ്ണുനീർ : സമയത്തിന്റെ മുഖം നോക്കി ചിരിക്കാൻ ദൈവം തന്നൊരു അലങ്കാരം . സന്തോഷം : ആത്മാവിന്റെ ആഴത്തിൽ നിന്നും പതിയും ദുഖങ്ങൾക്കു അറുതി വരുത്തും നിമിത്തം മരണം : ആരംഭം അവസാനിക്കും നേരം എന്റെ ഇല്ലായിമ്മ  ...... ജീവിതം : ജനിമൃതികൾക്കിടയിലെ  നുണയല്ലാത്ത ഏട് രാത്രി : നിനക്കായി അവസാനിക്കാത്ത കാത്തിരിപ്പാർന്നൊരു അനുഭൂതി .... പകൽ : മുഖത്തു നിഷാൽ പരത്താൻ കഴിയുമൊരു ഇന്ദ്രിയഗോചരമായ സത്യം  . സ്ത്രീ : ആർക്കും മനസ്സിലാവാത്തൊരു പ്രഹേളിക ഒരു ക...