മനമേ പാടുക
ഒരുനാള്‍വരുമിനി ദുഖമെല്ലാം മൊടുങ്ങും
ഒരുമയാര്‍ന്നു തോളോടു തോള്‍ചേരും
വാനവും ഭൂമിയും കൈകോര്‍ക്കും
വാനവില്‍ കാവടിയാടും വര്‍ണ്ണങ്ങളും
മയിലാടും കുന്നുകളും കുയില്‍ പാടും കാടും
മദനമാടിയോടും മാനും തുയില്‍ പാടും പുലരിയും
കടലോടുവില്‍ കരയെ വിട്ടകലും നേരങ്ങളില്‍
കാമിനിയവള്‍വരും കൈപിടിച്ചു കൊണ്ടുപോകും
സ്നേഹം നിറയുമെല്ലായിടത്തും ആനന്ദം നടമാടും
സന്തോഷം അലതല്ലും സമാധാനം കൈവരും
ലോകാ സമസ്താ സുഖിനോഭവന്തു ചൊല്ലും
ലോക ഐക്യം പുലരും മാനവരിലാകെ
ശാന്തി മന്ത്രം ജപിക്കാമിനി മനമേ പാടുക
ശാന്തി ശാന്തി ശാന്തി ഓം ശാന്തി :
Comments