ഓര്‍മ്മയായ് ഓണം
ഓര്‍മ്മയായ് ഓണം
അത്തപത്തോണത്തിനായി ആര്‍പ്പുവിളിക്കുന്നു
അരയും തലയും മുറുക്കി ആഘോഷത്തിനായ്
അരവയര്‍ നിറവയര്‍ ആക്കാന്‍ ഒരുങ്ങുന്നു
ആവണി പൂത്താലമൊരുക്കി അംഗണവും
തുമ്പയും തെച്ചിയും പിച്ചിയും മുക്കുത്തി
താമരയും നിരത്തി കളങ്ങളില്‍ വര്‍ണ്ണം
താളമേള വാദ്യങ്ങള്‍ മുഴങ്ങി ആനയിക്കുവാന്‍
തമ്പുരാനെ മാലോകരെല്ലാവരും ഒന്നുപോലെ
കിച്ചടി പച്ചടി നൂറുകകറികളും ഇലവട്ടത്തില്‍
കാച്ചിയ പര്‍പ്പടകവും കായവറുത്ത ഉപ്പേരിയും
കടലയും പരിപ്പും പാല്‍ പായസങ്ങള്‍ വിളമ്പി
കദനങ്ങളൊക്കെ മറന്നങ്ങു കൊണ്ടാടുന്നിതാ
തിരുവോണം ഒരുമയുടെ പെരുമയാം ഉത്സവം
തിങ്കള്‍ തളിക മാനത്തു നിന്നു പുഞ്ചിരിച്ചു
താഴെ ഊയലാടി കുട്ടികള്‍ ആനന്ദത്താല്‍ ആറാടി
തരുണിമണികള്‍ കൈകൊട്ടിയാടി തിരുവാതിര
ഇതെല്ലാം പോയ് പോയകാലത്തിന്‍ ചിത്രമിന്നോ
ഇല്ല കളികള്‍ പലതും മറന്നു മലയാളി മനസ്സുകളില്‍
ഇഴയറ്റു ബന്ധങ്ങള്‍ ഇമയടച്ചു തുറക്കുംപോലെ
ഈണം മറന്നു താളം മറന്നു മനുഷ്യത്ത്വം കരവിട്ടു
തമ്മില്‍ തല്ലും പഴി പറഞ്ഞു പഴകലം പോലെ ആക്കി
തെളിമയുടെ തനിമയുടെ തനതായ സന്തോഷതിരികെട്ടു
തരിശായി ഇരുണ്ടു മനസ്സാകെ കഷ്ടം ഇനി എന്ത് പറയേണ്ടു.?
തമ്മില്‍ മുഖം നോക്കാതായി ഓണം വെറും ഓര്‍മ്മയായ് ..
മാറണം ഇനിയും പഴമയുടെ നന്മകളെ സാംശികരിച്ചു.
മണമേറും സ്നേഹപൂക്കള്‍ വിരിയിച്ചു സന്തോഷത്തെ
മറക്കാതെ വീണ്ടെടുക്കാം മലയാള തനിമ നിലനിര്‍ത്താം
മക്കളെ വരിക നമുക്കൊരു പുതിയ ലോകം സൃഷ്ടിക്കാം .!!
ജീ ആര്‍ കവിയൂര്‍
25.08.2017

Comments