രഹസ്യങ്ങള്‍
വാക്കുകളുടെ സംവേദനശക്തി
എപ്പോള്‍ നഷ്ടപ്പെടുന്നുവോ
അപ്പോൾ ചുണ്ടുകൾ തമ്മിൽ
ചേർന്ന് വ്യക്തത നൽകും
വാചകങ്ങള്‍ ഇല്ലാതാകുമ്പോള്‍
മൗനം താനേ വഴി തേടും
ചുണ്ടുകളുടെ മാസ്മരികതയാല്‍
അവകള്‍ തമ്മില്‍ ചേരുമ്പോള്‍
മനസ്സു അത് അറിയുന്നു
മൃദുലമാം സ്പര്‍ഷനാനുഭൂതിയാല്‍
മൗനം നിറയും വേളയില്‍
വാചാലമാകുന്നു എല്ലാ രഹസ്യങ്ങളും ..!!
Comments