കുറും കവിതകൾ 715

കുറും കവിതകൾ 715

ചോളത്തിനായി കാത്ത്
കനലിൽ മൊരിയുന്നുണ്ട്
വിശപ്പിന്റെ ആന്തൽ ..!!

ഇരുള്‍ പരക്കും സന്ധ്യ
വെളിച്ചം  പെയ്യുന്ന നിരത്ത് .
കുളിർ കാറ്റ് വീശി ..!!

ആത്മാന്വേഷണത്തിന്‍
പാച്ചിലിലവസാനം
കിടന്നിടം  വിഷ്ണു ലോകം ..!!

പടി കയറിവരുന്നുണ്ട്
ഒരു പിള്ളാരോണം
കുടചൂടിയ മഴയുമായി

മണിയടിച്ചു
ചൂരകഷായം പേടിച്ചോടി .
ബാല്യത്തിൻ ഓർമ്മകളിൽ

പടിപ്പുരയിറക്കം
കുളത്തിലേക്കു
ശുദ്ധിവരുത്തുകിലെ നേർകാഴ്‍ച  ..!!

കണ്ണുചുവപ്പിച്ചു പറന്നു
കാടിന്റെ മൗനം ഉടച്ചു
ഉപ്പുചോദിച്ചു ചോദിച്ച്

പന്തത്തിന്‍ വെട്ടം
പാതിരാവിന്‍ നിശബ്ദതയില്‍
കുരുതികളം ഒരുങ്ങി  ..!!

അസ്തമയത്തിനൊപ്പം
ക്ഷീണം തീര്‍ക്കാന്‍
ചില്ലതേടി ഒരു ചിറകടി ..!!

നിറപുത്തരി
നൈവേദ്യത്തിനായ്
ചിങ്ങപ്പറവയെത്തി..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “