കുറും കവിതകൾ 721
കുറും കവിതകൾ 721
ആടിയുലഞ്ഞു
ശ്വാസത്തിനായി മല്ലിട്ട്
ഒടുങ്ങുന്ന ജീവിത യാത്ര ..!!
തോരാത്ത കണ്ണുകള്‍
വഴിതള്ളപ്പെട്ട വേദനകള്‍
ചുമന്ന വയറുകളുടെ സമ്മാനം ..!!
വട്ടമിട്ടു പറക്കുന്നുണ്ട് മാനത്ത്.
അമ്മ ചിറകിനിടയിൽ ഒളിച്ചു
കോഴികുഞ്ഞുങ്ങൾ ..!!
സുഖ ദുഖങ്ങളൊക്കെ
കുറുകി ചിറകടിച്ചു തീർക്കുന്നുണ്ട്
ക്ഷേത്ര മന്ത്രങ്ങൾക്കിടയിൽ ..!!
പരീക്ഷക്ക് കേറാനാവാതെ
മണിയടിക്കും കാത്തു
ബാഗുകൾ വരാന്തയിൽ ..!!
തീർത്താലും തീരാത്ത
യാത്രയുടെ വളവുകൾ .
മൊട്ടകുന്നുകൾ സാക്ഷി ..!!
അന്തിത്തിരി താഴുന്നാകാശം
സ്വപ്നങ്ങളെ കടലാഴത്തില്‍
മുത്തുകള്‍ക്കായ് തിരയുന്നു ..!!
മുഖം നോക്കുന്നുണ്ട്
ആകാശവും കൊറ്റിയും
കുളത്തിന്‍ കരയിലൊരു തവള..!!
രാവിന്റെ മൗനത്തില്‍
കാതോര്‍ത്ത് കിടന്നു .
എന്നിട്ടും വന്നില്ലയവന്‍..!!
ഇടംതലയും വലംതലയുംമുറുക്കി
താളം ശ്രുതി ചേര്‍ത്തു .
എങ്കിലും പിഴച്ചു ജീവിതകച്ചേരി ..!!
Comments