കുറും കവിതകൾ 706
കുറും കവിതകൾ 706
ചെളിയിലും ഒരുമെയ്യായ്
നഷ്ടമാകാത്ത ചങ്ങാത്തം
കുളിര്‍ കൊരുന്നുമിന്നുമോര്‍മ്മയില്‍ ..!!
എന്‍ വിരല്‍ തൊട്ടപ്പോള്‍ നിന്നിൽ
സംഭ്രമ പൂവിരിയുന്നതു കണ്ട്.
കണ്ണാടി നോക്കി ചിരിച്ചു ...
ആളൊഴിഞ്ഞ രാവിൽ
തെരുവിൽ വിശക്കുന്നവന്റെ
അന്നവുമായി തട്ടുകട ..!!
കുസൃതികൾ നടമാടിയ
കളിമുറ്റവും വരാന്തയും
ഓർമ്മകളിലിന്നും വസന്തം ..!!
കർക്കട കുളിരില്‍
ഓലപ്പീലിക്കിടയിൽ നിന്നും
നിലാചന്ദ്രന്‍റെഎത്തിനോട്ടം ..!!
കര്‍ക്കിടരാവില്‍
മേഘപുതപ്പിന്‍ ഇടയില്‍
ഒരു അമ്പിളി നോട്ടം ..!!
കര്‍ക്കടപുലരിയില്‍
നനഞ്ഞ ആല്‍ത്തറയും
കല്‍വിളക്കുകളും അമ്പലവും ..!!
ഇലപൊഴിയും ശിശിരവും
പൂപെറുക്കിയ ബാല്യവും
ഓര്‍മ്മകളിലിന്നും വസന്തം ..!!
മൗനം കൂടുകുട്ടും കാടുകളില്‍
പ്രകൃതിയുടെ നോവറിയാതെ
മെതിച്ചു കയറും ഇരുകാലി ..!!
ഉടയാന്‍ കൊതിക്കുന്ന മൗനം
കാത്തുകിടക്കുന്ന ഗൃഹം .
മഴമേഘം കുളിരേകി ..!!
ചെളിയിലും ഒരുമെയ്യായ്
നഷ്ടമാകാത്ത ചങ്ങാത്തം
കുളിര്‍ കൊരുന്നുമിന്നുമോര്‍മ്മയില്‍ ..!!
എന്‍ വിരല്‍ തൊട്ടപ്പോള്‍ നിന്നിൽ
സംഭ്രമ പൂവിരിയുന്നതു കണ്ട്.
കണ്ണാടി നോക്കി ചിരിച്ചു ...
ആളൊഴിഞ്ഞ രാവിൽ
തെരുവിൽ വിശക്കുന്നവന്റെ
അന്നവുമായി തട്ടുകട ..!!
കുസൃതികൾ നടമാടിയ
കളിമുറ്റവും വരാന്തയും
ഓർമ്മകളിലിന്നും വസന്തം ..!!
കർക്കട കുളിരില്‍
ഓലപ്പീലിക്കിടയിൽ നിന്നും
നിലാചന്ദ്രന്‍റെഎത്തിനോട്ടം ..!!
കര്‍ക്കിടരാവില്‍
മേഘപുതപ്പിന്‍ ഇടയില്‍
ഒരു അമ്പിളി നോട്ടം ..!!
കര്‍ക്കടപുലരിയില്‍
നനഞ്ഞ ആല്‍ത്തറയും
കല്‍വിളക്കുകളും അമ്പലവും ..!!
ഇലപൊഴിയും ശിശിരവും
പൂപെറുക്കിയ ബാല്യവും
ഓര്‍മ്മകളിലിന്നും വസന്തം ..!!
മൗനം കൂടുകുട്ടും കാടുകളില്‍
പ്രകൃതിയുടെ നോവറിയാതെ
മെതിച്ചു കയറും ഇരുകാലി ..!!
ഉടയാന്‍ കൊതിക്കുന്ന മൗനം
കാത്തുകിടക്കുന്ന ഗൃഹം .
മഴമേഘം കുളിരേകി ..!!
Comments