നയനങ്ങള്‍
മഞ്ഞുപെയ്യും വഴികളില്‍ മനസ്സില്‍
മാഞ്ഞുപോകാതെ നിന്നു നിന്‍
നനുനനുത്ത ആഴങ്ങളുടെ അഴകില്‍
നഷ്ടങ്ങളില്ലാതെ ചിന്തകളില്‍ നിറയുന്നു ..
മൗനം വാചാലമാകുമ്പോള്‍ കാറ്റ്
മതിലുകള്‍ കടന്നു സുഗന്ധം
തഴുതിടാതെ ഒഴുകി നടന്നു
തഴുകി അകലുനേരം ഓര്‍മ്മകളില്‍
നിന്‍ നയനങ്ങള്‍ മാത്രമെന്‍ മനസ്സില്‍
നിറഞ്ഞു നില്‍ക്കുന്നു നക്ഷത്രം പോല്‍
ഇനി പോകാം ഏതു രാവിലും മഞ്ഞിലും
ഇഴയടുപ്പിക്കും നിന്‍ ചിന്തകളുമായ്
Comments