കുറും കവിതകൾ 708
കുറും കവിതകൾ 708
അന്തിച്ചെമ്പക മരത്തിലിരുന്നു
ചെമ്പോത്തു വിളിച്ചു കൂവി .
നാളെ ചിങ്ങം വരവാകുമെന്നു ..!!
കിഴക്കന്‍ മലകടന്നുവന്ന
അന്തിക്കാറ്റ് മുറ്റത്തെ
മാവിനെ കെട്ടിപ്പിടിച്ചു ..!!
പറമ്പിലെ ഒറ്റക്കരിമ്പന
വിരഹമുള്ളിലൊതുക്കി
ആകാശം നോക്കി ചിന്തിച്ചു നിന്നു ..!!
നാട്ടുമാവിന്‍ നേരെ കുട്ടികള്‍
കല്ലും കൊഴിയുമെറിഞ്ഞു
നിക്കറുനിറയെ മാങ്ങാചുന..!!
തമിഴ്‌നാട്ടിൽ നിന്നും
ബസ്സുകയറി ചുരമിറങ്ങി
മുല്ലപ്പൂക്കൾ വന്നു തൊഴാൻ ..!!
പുഞ്ചപ്പാടം .
പച്ചകായല്‍ക്കര .
ഉടഞ്ഞ വഴിയമ്പലം ..!!
ഓടിക്കയറിയ വഴി
പായൽ കേറി കിടക്കുന്നു .
ഓർമ്മകൾ പടിയേറുന്നുണ്ട് ..!!
കർക്കട പെയ്യത്തിൽ
മേഘം വീണ പുഴയും
പാടവും ഒരുപോലെ ..!!
ഒരുങ്ങുന്നുണ്ട് ചിങ്ങം
നീറ്റിലെ താളമേളാ-
ഘോഷങ്ങൾക്കായി ചുണ്ടൻ ..!!
മാന്തോപ്പുകൾക്കിടയിൽ
പാതിരാച്ചന്ദ്രൻ തിരനീക്കി
ഓർമ്മകളായി നക്ഷത്രങ്ങൾ ..!!
Comments