Saturday, August 12, 2017

കുറും കവിതകൾ 709


കുറും കവിതകൾ 709

വസന്തപൗർണ്ണമിയിൽ
രാവറുതിയിലായ്
കുളിര്‍ കാറ്റായ് അവള്‍വന്നു ..!!

മാവിലക്കിടയില്‍
വിടര്‍ന്നൊരു അമ്പിളി .
മനസ്സിലൊരു കുളിര്‍കോരി ..!!

ഊഞ്ഞാലാടുന്ന
തെങ്ങോലത്തലപ്പുകള്‍
കര്‍ക്കിടക്കാറ്റില്‍ മണിമുത്തുക്കള്‍..!!

ഇലപെയ്യും മഴയത്ത്
തിരഞ്ഞു നടന്നു
ഒരു ചമ്മന്തിക്കുള്ള വക ..!!

ഓടിന്‍ പുറത്തു
കര്‍ക്കിട മഴയുടെ
പഞ്ചാരിമേളം ..!!

പെയ്യ് തൊഴിഞ്ഞ മഴ .
കുട തുഞ്ചത്ത്
കണ്ണുനീര്‍ തുള്ളി ..!!

പടിഞ്ഞാറേ ചക്രവാള-
ക്കവിള്‍ ചുവന്നു തുടുത്തു
മനസ്സില്‍ വിരഹം നിറഞ്ഞു ..!!

കാറ്റും മഴയും നനഞ്ഞു
തലയെടുത്ത് കൈകെട്ടി
പൊന്‍ മുടിമലയിലൊരു ഒറ്റയാന്‍ മരം ..!!

പച്ചകൊടി കാട്ടും
പെണ്‍കൊടി കരുത്താണ്
ഒരു ദേശം നീക്കുന്നത് ..!!

രാവുറങ്ങി
നിലാവുറങ്ങി
ഉണര്‍ന്നിരുന്നു കൂമന്‍ ..!!

No comments: