കുറും കവിതകൾ 712


കുറും കവിതകൾ 712


രാവിന്‍ കമ്പളത്തില്‍
നിലാപാല്‍ ചന്തം ചുരത്തി .
ചൂണ്ടി നിന്നു അച്ഛന്റെ വാത്സല്യം ..!!

മാനത്തും തോളത്തും അമ്പിളി
രാവുറങ്ങി ഉറങ്ങാതെ
അച്ഛന്റെ വാത്സല്യം ...!!

മഴമാറി വെയില്‍ തെളിഞ്ഞു
നീലകൊമ്പന്‍ തുമ്പി വരവായ്
ഓണമകലെയല്ല ..!!

കടലിരമ്പി
കാറ്റടിച്ചു
അരയത്തിയുടെ ഉള്ളം പിടഞ്ഞു   ..!!

മഴമാറി
വെയില്‍ വന്നു .
വന്നതില്ല അവള്‍ മാത്രം  ..!!

ചെണ്ടയും ഇലത്താളവും മുറുകി
മുടിയേറ്റം തുടങ്ങി .
കാവില്‍ കാളിഉറഞ്ഞാടി ..!!

അമ്മയില്ലാ ദുഃഖമറിയിക്കാതെ
നിലാവുറങ്ങുമ്പോൾ
തോളിൽ ഉറങ്ങും പൈതൽ ..!!

നിലാവെട്ടത്തിൽ
വാത്സല്യ തോളിലേറി
വിരലുണ്ട് ഉറങ്ങി പൈതൽ ..!!

കടൽകാറ്റിന്റെയും
മേഘഗതിയും കണ്ടു
അരയന്റെ ഹൃദയമിടിപ്പേറി  ..!!

കാറും കോളും കയറി
കടൽ തിരയുടെ ഭാവമാറ്റങ്ങൾ
ഒന്നും വകവെക്കാതെ അരയർ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “