കുറും കവിതകൾ 703

കുറും കവിതകൾ 703

കർക്കടക്കാറ്റ്
നീലമലകളില്‍ കരിമേഘം
പനി മണക്കുന്നു ..!!

അന്തിത്തെന്നലില്‍
ആടിയുലഞ്ഞു നിന്ന
പുല്‍ചെടിതുമ്പില്‍ മന്ദഹാസം ..!!

നിലാവിന്റെ
വെള്ളിപ്പാദസരത്തിന് അഴക്‌
അമ്പലക്കുളത്തിലെത്തി നോക്കി ..!!

വെണ്‍മേഘങ്ങള്‍ക്കിടയില്‍
ഒളിച്ചുകളിക്കുന്ന പഞ്ചമിച്ചന്ദ്രക്കല.
ഉറക്കമില്ലാ രാവ് ..!!

അര്‍ദ്ധയാമം
വിജനമായ നടപ്പാത.
നക്ഷത്രങ്ങള്‍ കണ്‍ ചിമ്മി ..!!

നിലാച്ചന്ദ്രന്റെ നിഴലില്‍
വൈക്കോല്‍ത്തുറുവും.
മാമലയില്‍ കുമന്‍ മൂളി ..!!

വെയില്‍ തിളക്കത്തില്‍ പുഴ
പുലര്‍ച്ചെ കുളിച്ചുതൊഴുതു
മണലില്‍ മായാതെ കാല്‍പാദങ്ങള്‍ ..!!

കൈത്തണ്ടയിലേറി
കിലുങ്ങിച്ചിരിക്കാൻ കൊതിച്ച്
അലമാരയിലിരുന്നു വളകൾ ..!!


കാലം പോയതറിയാതെ
കടവത്തു കനവു കണ്ട്
കാത്തുകിടന്നു.മൗനമാര്‍ന്ന  ചിന്ത ..!!

കാറും കൊളുമില്ലാത്ത മാനം
മനസാന്നിധ്യം കൈവിടാതെ
കരകാണാതെ ഒരു കൊതുമ്പുവള്ളം  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “