ഇതാണ് പ്രണയമെന്നത് ..!!
നിലവിട്ടു ആരുടെയോ
ഓർമ്മകൾ കൂടുന്നുവോ
ഉറക്കം കെടുത്തുന്നു ,
കണ്ണുകളിലാകെ അറിയാതെ
സാന്ത്വനത്തിനെ ബലി-
കൊടുക്കപ്പെടുന്നുവല്ലോ
ചിലരുടെ മൊഴികേള്‍ക്കുമ്പോള്‍
നെഞ്ചിടിപ്പുകള്‍ കൂടുമ്പോള്‍
അറിയുന്നു അവരുടെ വാക്കുകള്‍
നല്‍കുന്ന സന്തോഷത്തിന്‍
അലകള്‍ സുഖം പകരുന്നുവല്ലോ
കണ്ണുകളില്‍ കനവ് നിറയുമ്പോള്‍
ഹൃദയത്തിന്റെ മിടിപ്പുകൾ കുടി വന്നു
ആരുടെയോ പേരുകൾക്കൊപ്പം
എഴുതപെടുമ്പോൾ ശ്വാസം
ശ്വാസത്തോട് ചേരുന്നു ...
അപ്പോൾ മനസ്സിലാക്കുക
ഇതാണ് പ്രണയമെന്നത് ..!!
Comments