കുറും കവിതകൾ 701

കുറും കവിതകൾ 701

നീല മേഘപ്പുതപ്പിന്‍ കീഴേ
വേമ്പനാട്ടു കായല്‍ തിരകളില്‍
ആടിയുലഞ്ഞു നിന്നു ചീനവല ..!!

അന്തിവാന ചുവട്ടില്‍
കാറ്റിലാടിനിന്ന
പുല്‍കൊടിക്കു നാണം ..!!

രാമായണ വായനക്ക്
കാതോര്‍ത്ത് നില്‍ക്കും പോലെ
നിലവിളക്കിന്‍ തിരിനാളം ..!!

താളമേളത്തിന്‍ ലഹരിയില്‍
കയ്യും മെയ്യും മറന്നു
തുഴഞ്ഞടുക്കുന്നു തിരുവോണം ..!!

അങ്ങാടിയിലെ മരതണലിൽ
വിശപ്പ് കാത്തിരുന്നു .
വെയിലിനു ചൂടേറിവന്നു ..!!

ആരുടെയൊക്കെയോ
വരവുകാത്തു കിടപ്പു
വെയിലേറ്റു ചുട്ട പാളങ്ങൾ..!!

ചെമ്മാന ചോട്ടിൽ
മയങ്ങാനൊരുങ്ങി
മഴനനഞ്ഞൊരു മുണ്ടകൻ പാടം  ..!!

മോഹങ്ങളുടെ തിളക്കത്തിനു മങ്ങൽ
വെയിലിന്റെ ശക്തിയേറി
കാവലിരിപ്പിന് ക്ഷീണം..!!

അന്തിത്തിരി താഴുന്നു
നഷ്ടമാവും ബാല്യത്തിന്
ജീവിത ഭാരമേറുന്നു ..!!

ചക്രവാള ചരുവിൽ അരുണിമ.
രാവിനെ  വരവേൽക്കാൻ ഒരുങ്ങുന്നു
അദ്ധ്വാനത്തിന്റെ നിഴൽരൂപങ്ങൾ  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “