കണ്ണിലാകെ ..!!
കണ്ണിൽ നിറയുന്ന സ്വപ്‍നമത്രയും
കാണുന്നതാരെകുറിച്ചാണോ പറയുമോ
കവിളിലെ നുണകുഴിയുടെ ആഴം
കണ്ടാലറിയാം സ്നേഹം പൂക്കുന്നത്
ഒരിക്കലും വാടാത്ത മണം പോകാത്ത
ആരോ ഒരാൾക്കുവേണ്ടിയാണെന്നു
ആരാണ് ഭാഗ്യവാൻ ഈ ഭൂമിയിലുണ്ടോ ..
മിന്നി തിളങ്ങും നിൻ മൂക്കുത്തി ചേലുകണ്ട്
മാനത്തെ താരകവും നാണിച്ചു പോയല്ലോ
വാർമുടിയുടെ എണ്ണക്കറുപ്പും മണവും
വല്ലാതെ മയക്കുന്നല്ലോ കിനാവിൽ കണ്ടൊരു
മുഖം മായാതെ നിൽപ്പാണ് കണ്ണിലാകെ ..!!
Comments