കരകാണാ വിരഹം
കഥയൊന്നുമറിയാതെ
കരയെതെന്നുമറിയാതെ
കരതേടിയെത്തും
ദേശാടനപ്പക്ഷി പോൽ
കണ്ണിൽ നിറഞ്ഞു നിന്നു വിരഹം
കാണാൻ കൊതിയോടെ
തീരത്ത് ഒക്കെ തിരഞ്ഞു
കണ്ടു അവസാനമെന്
നിഴൽ മാത്രം കൂട്ടായി നിന്നു
കടം കൊണ്ടു ഞാൻ എൻ
കദനങ്ങൾക്കൊപ്പം
കരവിട്ടു കൈവിട്ടൊരു
വാക്കുകൾ മാത്രം
കരകാണാ വിരഹത്തിരകള്‍
ചുറ്റിനും ഓര്‍മ്മകള്‍മാത്രം ..!!
Comments