നോവുന്നുവല്ലോ
പൊക്കിൾകൊടി
ബന്ധങ്ങൾ കേവലം
ഒരു ജലരേഖമാത്രം
ജന്മങ്ങള്‍ക്കിന്നൊരു
ആധാരമായി നിയമ
സാധുത തെളിയിക്കും രേഖമാത്രം
കൈവളരുന്നുവോ
കാല്‍വളരുന്നുവോ
മുള്ളു കൊള്ളാതെ വളര്‍ത്തി
ക്ഷീരം നല്‍കി താലോലിച്ചു
അക്ഷൌണിക പട നയിക്കുവാന്‍
കെല്‍പ്പുണ്ടായി എന്ത് അവസാനം
ഒരുവാക്ക് ഓരുനോക്ക് കാണുവാനാവാതെ
നിന്നു മകന്‍ ജീവ ശവമായ്
ഒരസ്ഥിപഞ്ചരമായിമാറിയോരമ്മ തന്‍ മുന്നില്‍
തേങ്ങുക വെറുതെ
മനുഷ്യത്തമേ നിന്റെ
നന്മകൾ വേരറ്റു നീരറ്റുവല്ലോ ..!!
Comments