കുറും കവിതകൾ 707

കുറും കവിതകൾ 707

റബ്ബര്‍ മരത്തണലിനിടയിലുടെ
ആരെയോ കാത്തുകിടക്കുന്നു
മൂകമായി ഒരു ചെമ്മണ്‍പാത ..!!

പടുതിരികത്തുന്ന സന്ധ്യാംബരം
കിളികള്‍ ചേക്കേറി
മെല്ലെ ഇരുട്ട് പരക്കുന്നു..!!

കൊടമഴക്കാറുകള്‍ കണ്‍തുടച്ചു
വെയില്‍ തിളക്കം കൊണ്ടു
പാലംകടന്നൊരു വണ്ടി വരുന്നു ..!!

കിഴക്കാകാശം പൊന്നായി
നുരപതയുമായി കടലല്‍
തീരത്തൊരു തോണി ..!!

കിഴക്കന്‍ കാവില്‍
കുളിച്ചുതൊഴുതു
കസുമുണ്ടുടുത്തു ചിങ്ങപുലരി  ..!!

താലപ്പൊലിപ്പൊലിമയില്‍
തിടമ്പേറിയ ദേവര്‍ .
പടിതോറും പറയെടുത്തു..!!

താളമേളപ്പെരുക്കം
വെളിച്ചപ്പാടിന്റെ ചെമ്പട്ട്
കാറ്റില്‍ പാറി പറന്നു ..!!

നിരയാര്‍ന്ന കേരതലപ്പുകള്‍
കൈയ്യാട്ടി വിളിച്ചു വരിക
മലയാഴ്മയുടെ സ്നേഹതീരത്തേക്ക് ..!!

കരഞ്ഞു കലങ്ങിയ
പുഴയുടെ രോദനം
കര്‍ണ്ണങ്ങളടച്ച മനുഷ്യന്‍..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “