കുറും കവിതകൾ 713
കുറും കവിതകൾ 713
പുലരിവാനം തുടുത്തു
നിറം ചില്ലു കോപ്പയിൽ
ഉറക്കം മാഞ്ഞു ..!!
അരിഞ്ഞ കതിരുകൾ ഒപ്പം
അരിവാളിൻ നാവു ചലിച്ചു
അടങ്ങു വിശപ്പേ ..!!
മൂവന്തിയിൽ
മാനത്തു ഒരു ചെമ്പരത്തി.
നിഴലനങ്ങും വഞ്ചി കടലിൽ ..!!
മേഘപാളികളിലുടെ
ചിറകുവിരിച്ചു ലോഹപക്ഷി .
സ്വപ്‌നങ്ങള്‍ യാത്രയായ് ..!!
മൗനമുടച്ചു
ഇലയനക്കങ്ങള്‍ .
പുലരിയുണര്‍ന്നു ..!!
മൗനമുടച്ചു
ഇലയനക്കങ്ങള്‍ .
പുലരിയുണര്‍ന്നു..!
വളയിട്ട കൈകൾ
തുഴഞ്ഞാലും
അമരത്തു മീശക്കാരൻ ..!!
അടിവില്ലില്‍ അവസാനം
ഒന്നല്ല രണ്ടു മൂഷികര്‍.
കര്‍ഷകന്റെ നെടുവീര്‍പ്പ് ..!!
മക്കളൊക്കെ ഉണ്ടായിട്ടും
മുക്കുട്ടും കഷായത്തനും
നടക്കുകയല്ലാതെ നിവർത്തിയില്ല ..!!
ജീവിത വിശപ്പിൻ വേദിയിൽ
കലകൾ പലതും
താങ്ങായി നിൽക്കുന്നു ..!!
Comments