കുറും കവിതകൾ 705

കുറും കവിതകൾ 705

ആകാശ കണ്ണിമനനഞ്ഞു
ഭൂമിയുടെ നെഞ്ചകം കുളിര്‍ന്നു .
നിലാപക്ഷികള്‍ ചേക്കേറി ..!!

അകലെ മലമുതുകില്‍
കുഞ്ഞു മേഘങ്ങള്‍ ആന കളിച്ചു
താഴ്വാരത്തു നദിയൊഴുകി ശാന്തം .!!

കാറ്റിന്റെ ചാട്ടവാറടി
പുന്നെല്‍ക്കതിര്‍ കൊത്തിപാറി കിളികള്‍
കുട്ടികള്‍ പാട്ടകൊട്ടി ..!!

ഇടനാഴികളില്‍
തളച്ചിട്ട കൗമാര്യമേ
ഇനിയൊന്നു മടങ്ങാനാവുമോ ?!!

പച്ചമലയാളത്തേനരുവിയിൽ
മുങ്ങികുളിക്കാന്‍ തുഞ്ചന്റെ രാമായണ
കടവിലിറങ്ങി  കര്‍ക്കിടകം ..!!

ഇളംവെയില്‍ പെയ്യ്തു
പൂ തുമ്പിയെത്തി.
പിള്ളാരോണം ..!!


അവളെക്കാണാന്‍
മനം തുടിച്ചു .....
തീവണ്ടിക്കു വേഗത പോരാ !!

നാലുമണിപൂവിരിഞ്ഞു
നാണത്താല്‍ കവിള്‍ തുടുത്തു .
കര്‍ക്കടമഴ തോരാതെ പെയ്യ്തു ..!!

കാവിയുടുത്ത്‌ സന്ധ്യ
കാവിനെ വലംവേക്കുമ്പോള്‍.
കണ്ണടച്ചു നാമം ജപിച്ചു പ്രകൃതി ..!!

പള്ളിക്കുടപ്പടിയില്‍
പങ്കുവച്ച പച്ചമാങ്ങ.
ഒരമ്മകള്‍ക്കിന്നും  മധുരം ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “