Friday, July 8, 2016

അറിയാതെ പാടി പോയി

അറിയാതെ പാടി പോയി

ഒരുനൂറു സ്വപനത്തിന്‍ ശീതള ഛായില്‍
എല്ലാമറന്നു ഞാന്‍ നിന്നെക്കുറിച്ചങ്ങു
രാഗഭാവങ്ങലോന്നുമേ അറിയാതെ
അനുരാഗ ലോലനായിയങ്ങ് പാടിപ്പോയി

മഴയുടെ വരവറിഞ്ഞു കാറ്റിന്റെ മണമറിഞ്ഞു
നിലാവിന്റെ നിറമറിഞ്ഞു ഞാൻ
നീയെന്ന ഓര്‍മ്മകളുടെ താളപ്പെരുക്കത്തില്‍
എന്നെ മറന്നങ്ങു ലയിച്ചുപോയി

നിൻ മൊഴിയടക്കത്തിന് മൗനവും
മിഴിയിണകളുടെ ഇണയടുപ്പവും
പോയ പോയ നാളിന്റെ ചിലമ്പൊലികൾ
ഇന്നുമെന്‍ മനതാരില്‍ മാറ്റൊലി കൊള്ളുന്നു ഏറെയായി

എത്രമേല്‍ പാടിയാലും
എഴുതിയാലും തീരില്ലയി
പ്രണയ വസന്തത്തിന്‍
ഋതു ശോഭയുടെ വര്‍ണ്ണ തിളക്കങ്ങള്‍ .

ജീ ആര്‍ കവിയൂര്‍
08/07/2016

No comments: