Wednesday, July 27, 2016

നിന്നെ കുറിച്ച്

നിന്നെ കുറിച്ച്


നീയെൻ  ആത്മാവിന് ആഴങ്ങളിൽ
സപ്തസ്വരരാഗ മാലികയാൽ
തൊട്ടുണർത്തിയൊരു ഗാനമായി
എന്നിലെ അനുരാഗ ഭാവങ്ങൾ
ചിറകടിച്ചുയർന്നൊരു വർണ്ണശലഭമായി

നിൻ നീലിമ പടരും നയനങ്ങളിൽ
കണ്ടൊരു വിഷാദ ഭാവമെന്നിൽ
അറിയാതെ വിരഹാര്‍ദ്ദ്രമാം  നൊമ്പരം
മധുരാനുരാഗ അനുഭൂതി പടരുമൊരു
മൗനത്തില്‍ ചാലിച്ചു  വരികളാല്‍

നിന്നെ കുറിച്ചല്ലോ പുങ്കുയില്‍ പാടിയതും
കള കള ഗാനമായി പാടിയൊരരുവിയും
കാറ്റാല്‍ മുളം കാടും ഏറ്റു പാടിയതും
മാറ്റൊലി കൊണ്ടുയെന്‍  മനസ്സിലാകെ
തൊട്ടുണർത്തിയൊരു ഗാനമായി

നിന്നോര്‍മ്മ എന്നിലാകെ നിറയ്ക്കുന്നു.
മറക്കുവാനാവാത്ത മഴവില്ലിന്‍
വര്‍ണ്ണ ചാരുത സര്‍ഗ്ഗം തീര്‍ക്കുന്നു
എഴുതിയിട്ടും എഴുതിയിട്ടും മതിവരാത്തൊരു
പ്രണയ കാവ്യമായി മാറുന്നല്ലോ ..!!




No comments: