Tuesday, July 26, 2016

കുറും കവിതകള്‍ 664

കുറും കവിതകള്‍ 664


ഉന്നം പിടിച്ചൊരു ഗോട്ടി
കുട്ടിയിടിച്ചില്ല മറ്റൊന്നില്‍  .
ഓർമ്മകൾക്കിന്നും ബാല്യം ..!!

അവള്‍ വന്നു
ചുംബിച്ചകന്നപ്പോള്‍
വല്ലാത്തൊരു നീറ്റല്‍ ..!!

ഇരുണ്ട ഇടനാഴിയില്‍
നനഞ്ഞ കാലൊച്ചകള്‍ .
മൗനം ഉടഞ്ഞു ..!!

വാര്‍ദ്ധക്യം .
നൊമ്പരമേകുന്നു .
ജീവിതം ദുസ്സഹം ..!!

സന്ധ്യയുടെ നിറവില്‍
തേടുന്നു സ്വപ്നങ്ങള്‍
രാവിങ്ങു വന്നല്ലോ ..!!

തുരുമ്പിച്ച എഴുത്തുണി
നനഞ്ഞു  കുതിർന്ന എഴുത്തോല
മരിക്കാത്ത അക്ഷരങ്ങൾ ..!!

വാനം മേഘപുതപ്പണിഞ്ഞു
രാവുകള്‍  കണ്ണു നീര്‍ വാര്‍ത്തു
രാമായണ ശീലുകള്‍ മാറ്റൊലി കൊണ്ടു ..!!


അലയും പകലുകള്‍.
അമ്മ മനസ്സിന്‍
കദനനൊമ്പരങ്ങള്‍ ..!!

കാതോര്‍ത്ത് കിടന്നു
കാല്‍പ്പെരു മാറ്റങ്ങള്‍ .
കടലിരമ്പവുമായി ..!!

നീലിമയാര്‍ന്നു
വാനവും ഭൂമിയുമാഴിയും
മനസ്സു കൈവിട്ടു എവിടെയോ ?!!No comments: