Thursday, July 14, 2016

സ്വരസര്‍ഗ്ഗം തീര്‍ക്കാം...!!

സ്വരസര്‍ഗ്ഗം തീര്‍ക്കാം...!!


മൗന മുറങ്ങുന്ന നടുമുറ്റത്ത്
ഉള്ളകത്തിന്റെ ശബ്ദത്തിന്
മെല്ലെ കാതോര്‍ക്കാം

അന്ധകാരത്തിന്റെ കറുത്ത
ചേലതുമ്പുകളാല്‍ കണ്ണുനീര്‍
തുടച്ചു സ്വയമാശ്വസിക്കാം

നൊമ്പരങ്ങളെ പടിക്കു പുറത്താക്കി
ചിന്തകളെ സ്വര്‍ഗ്ഗത്തിന്റെ
കിന്നരി പൂക്കളാല്‍ അലങ്കരിക്കാം

മോഹങ്ങളുടെ ചില്ല് കൊട്ടാരത്തിനെ
ഉടയാതെ കാത്തു കൊള്ളാം
വര്‍ഗ്ഗ ജ്യാതിപ്പെക്കൊലങ്ങളുടെ

വഴിത്താരകളില്‍ നിന്നുമകന്നു
കതിരണിപ്പാടങ്ങളും നിലാവുറങ്ങും
താഴ് വാരങ്ങളെ കിനാക്കണ്ടുണരാം ..!!

ദുഖത്തിന്‍ അപശ്രുതികളെ അകറ്റി
സ്വയം സുഖങ്ങളുടെയും സത്യത്തിന്റെയും
താളമേളകൊഴുപ്പുകളാല്‍  സ്വരസര്‍ഗ്ഗം തീര്‍ക്കാം  ..!!

ജീ ആര്‍  കവിയൂര്‍
14/7/2016

No comments: