വിരഹരാഗം

വിരഹരാഗം


ഏതോ വിപഞ്ചിക കേണു
എന്‍ നെഞ്ചിലെ രാഗം പോലെ
മറക്കുവാന്‍ ശ്രമിക്കും തോറും
നോവേറ്റുന്നുയീ  ഈരടികളാലേ
എന്‍ വിരല്‍തുമ്പില്‍ വിരിയുന്നു
അക്ഷര പൂവിനു വിരഹത്തിന്‍ മാണമേറെ
അറിയുന്നുവോ നീയങ്ങ് അകലെ
അഴലിന്റെ തീരത്തു ഞാനെന്നു
അണയാന്‍ വിതുമ്പുമൊരു ചിരാതിന്‍
തിരി നാളം പോലെ എന്‍ മനമറിയാതെ
കാതോര്‍ത്താ ഒറ്റകമ്പിതന്‍ ഗല്‍ഗതമെന്നില്‍
ഉണര്‍ത്തുന്നു നിന്‍ ഓര്‍മ്മ ഗസലിന്‍ ഈണം
നിന്‍ ചെഞ്ചുണ്ടില്‍ വിരിയുമാ മുല്ലമൊട്ടുകള്‍
വാടാതെ നില്‍പ്പു എന്‍ പദ വല്ലരിയുടെ അഴകായി
ഏതോ വിപഞ്ചിക കേണു
എന്‍ നെഞ്ചിലെ രാഗം പോലെ ..!!

ജീ ആര്‍ കവിയൂര്‍
20-07-2016

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “