കുറും കവിതകള്‍ 649

കുറും കവിതകള്‍ 649

അടുത്ത ബെല്‍ല്ലോട്
നാടകം തുടങ്ങും ..
അവസാനം മരണം തന്നെ ..!!

മഴയൊഴിഞ്ഞ മാനം
കൊത്തിപ്പെറുക്കാന്‍
വിശപ്പിന്‍ തിരക്ക് ..!!

മഴയകറ്റി യാത്ര
തിരികെ വരാൻ
വെമ്പുന്നു മനസ്സും

സൂര്യന്റെ ചുവട്ടിൽ
കടലിന്റെ മടിയിൽ
വിശപ്പു കാത്തു കിടന്നു

അവനെ കാത്തു
അറിയാതെ ഉറങ്ങിപ്പോയി .
പ്രണയ ഇതളുകൾ ..!!

കതിരിടുന്നു പാടം
വിശപ്പുകള്‍ക്കായി .
ഓണം വരാറായി  ..!!


ആഹാ വന്നല്ലോ
ഓണവുമായി തുമ്പി .
കൈ നീട്ടുന്നു ബാല്യം ..!!

അടവിയില്‍ നിന്നും
പുഴയൊഴുകി
മുട്ടിയുരുമ്മി കരകള്‍ ..!!


മഴ മുക്കുത്തിയണിഞ്ഞു.
വള്ളിയവള്‍ തേടി
പടരാനവന്റെ  നെഞ്ചകം ..!!

ഇളം വെയില്‍ .
അല്ലിയാമ്പലിലൊരു
 ഭ്രമരം മൂളിയടുത്തു..!!

ഖല്‍ബിന്റെ
പുറമ്പോക്കിലൊരു
പ്രണയ പുഴയൊഴുകി ..!!


പുതുമണം മാറാതെ
പറന്നു നടക്കുന്നു ശലഭങ്ങള്‍ .
പെരുന്നാളിന്‍ സന്തോഷം ..!!


പൊന്‍ മുടിയെ
ചുറ്റി ഒരു നീണ്ട പാത.
കാറ്റിനു പച്ചില ഗന്ധം ..!!

മദ്ദള കൈമണി
വായ്പ്പാട്ട് മുഴങ്ങി .
കാണികളൊക്കെയുറങ്ങി  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “