കുറും കവിതകള്‍ 657

കുറും കവിതകള്‍  657

കരിയില പെയ്യ്തു
നദിക്കരയോരം.
നടപ്പിന്‍ വേഗത കുറഞ്ഞു ..!!

തുമ്പിവന്നു
തുമ്പമെല്ലാമകന്നു
തുമ്പപ്പൂച്ചിരിയൊണമായ് ..!!

ഒരുയില കീഴില്‍
മഴനനയാതെ .
മത സൗഹാര്‍ദം..!!

മോഹങ്ങളേ മറക്കാന്‍
വരുന്നുണ്ടൊരു
രാക്ഷസ തിര ..!!

ഇന്നലെ കണ്ട പോലെ
സ്വപ്‌നങ്ങളോരുക്കി .
മറയുന്ന സന്ധ്യ ..!!

മൗനം പച്ചപുതച്ചു
ഉറങ്ങുന്ന ഗ്രാമം .
മണ്ണ് നിറച്ചു ടിപ്പര്‍ പാഞ്ഞു ..!!

മഴ തുള്ളികളെ
നെഞ്ചെറ്റിയൊരു പുഞ്ചിരി .
മുറ്റത്തെ ചെമ്പരത്തി ..!!

നാളത്തെ പുലർക്കാലം വരെ
നിൻ പുഞ്ചിരിക്കായി
കാത്തിരിക്കാമെന്നു രാവ് ..!!

ഉന്നം പിടിച്ചൊരു ഗോട്ടി
വീണില്ല കുഴിയിൽ .
ഓർമ്മകൾക്കിന്നും ബാല്യം ..!!

നീ നടന്നിടത്തെല്ലാം
കാറ്റു പെയ്യിച്ചു
പൂമഴ ...!!

മൗനമുടഞ്ഞു
ശലഭകോശം
വിട്ടൊഴിഞ്ഞൊരു ചിറകടി ..!!



Comments

Cv Thankappan said…
ഓര്‍മ്മകള്‍ക്കിന്നും ബാല്യം!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ