Thursday, July 21, 2016

പ്രണയ സാഗരം

പ്രണയ സാഗരം



രാമസീതായനത്തില്‍  നിന്നോ
രാധാ മാധവ കഥയില്‍ നിന്നോ
മൗനാനുരാഗിണിയാം ഊര്‍മ്മിളയോ
രാവണ സഹോദരിഉള്ളിലോളിപ്പിച്ചൊരു
പൂര്‍ണ്ണമാകാതെ ജ്വലിക്കും മധുര നോവോ 
ഭീമ മാനസ ചോരിണിയാം ഹിഡിംബിയോ
കല്യാണസൌഗന്ധികം കാത്തിരുന്ന ദ്രൗപതിയോ
ശൂനേംകാരിതന്‍  പ്രണയത്തിനായി ദാഹിച്ച ശലെമോനോ 
നോവിക്കും ഇതിഹാസമായ ഹീരാ രാഞ്ചയുടെ പ്രേമമോ
എണ്ണിയാലൊടുങ്ങാത്ത മഴവിൽ തിളക്കങ്ങൾ 
കലാലയ ഇടനാഴികളിലും പച്ചപ്പു നഷ്ടപ്പെട്ടയവോ
പ്രപഞ്ച പ്രണയ സാഗരത്തിലാകമാനം
എവിടെയോ കേട്ടു മറന്നോരു അനുരാഗമേ
അണയാത്തൊരു ലഹരിയായിയെന്നുമേ 
നീയിന്നും മന്വന്തരങ്ങളായി പിന്തുടരുന്നുവോ...!!

ചിത്രം കടപ്പാട് വീക്കി

No comments: