Thursday, July 14, 2016

കുറും കവിതകള്‍ 659

കുറും കവിതകള്‍ 659

വെമ്പിനില്‍ക്കുന്നു
വിരിയാന്‍ പ്രകൃതി
അരുണന്റെ  വരവും കാത്തു

ചക്രവാളത്തിന്‍
കവിള്‍തുടുത്തു
കിളികുലജാലങ്ങളുണര്‍ന്നു ..!!

കിളി മൊഴിയില്‍
കവിത തേടി
പാലക്കാടന്‍ കാറ്റ് ..!!

ഇരുളകന്നു
കിളി പാടി
സുപ്രഭാതം ..!!

അരുണകിരണങ്ങള്‍
തൊട്ടുണര്‍ത്തി .
കിനാക്കള്‍ യാത്രയായി ..!!

രാവകന്നു
പകല്‍ വരവായി .
പ്രകൃതി നിദ്രവിട്ടു ..!!

പൊന്‍ പ്രഭാപൂരം
തെളിഞ്ഞു മാനത്തു .
കൌസല്യാ സുപ്രഭാതം..!!

കുന്നിന്‍ മുകളില്‍
കറുപ്പകന്നു .
കണ്ഠങ്ങളില്‍ പ്രഭാത സംഗീതം ..!!

No comments: