കുറും കവിതകള്‍ 651

കുറും കവിതകള്‍ 651

മുളകിന്റെ
എരിയറിയാതെ.
ഇഴയുന്നൊരു ഒച്ച്‌ ..!!

വിശപ്പിന്റെ
തീന്‍ മേശമേല്‍
വിരിയുന്നു പൂക്കള്‍ ..!!

മഴ മേഘങ്ങളുടെ
ഇടയില്‍ നിന്നൊരു
വിരഹ ചന്ദ്രിക ..!!

കടിലിറക്കങ്ങളില്‍
നെടുവീര്‍പ്പിട്ട്.
ചിപ്പിയും സസ്യങ്ങളും ..!!

മഴത്തുള്ളികൾ
മുത്തമിട്ടു പൂവിനെ
മുളിയടുത്തു വണ്ടും ..!!

രാവിന്‍ മൗനമുടച്ചു
വര്‍ണ്ണങ്ങള്‍ വിതറി
ആകാശ കതിനകള്‍ ..!!

രാമുല്ല പൂത്തുലഞ്ഞു
കുളിര്‍ക്കാറ്റിനു
പ്രണയ ഗന്ധം ..!!

സ്നേഹത്തിന്‍ തീവ്രത .
മതിലും കടന്നു
''ബോഗയിന്‍ വില്ല ''.


പച്ചില പടര്‍പ്പില്‍
ചികയുന്നുണ്ടൊരു
അടങ്ങാത്ത വിശപ്പ്‌ ..!!

ഊയലാടുന്നുണ്ട്
കാറ്റും കുട്ടിയോളും
ഓട്ടം നിലച്ച ടയര്‍ ..!!

നിറം മാറുന്നുണ്ട്
മൂന്നുവരികളില്‍
ഓന്തിനെ കണ്ടു കവി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “