കാർഗിൽ ചുവന്ന പരുന്ത്


കാർഗിൽ ചുവന്ന പരുന്ത്

(വിജയ ദിവസം ജൂലൈ 26)

ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും
രാഗമാലികയായ് മാറുക നാം
രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം
അമ്മക്കായ് അര്‍പ്പിക്കാം
ജീവിത പുഷ്പാഞ്ജലികളിതാ..!!


കാര്‍ഗില്‍ മലകയില്‍ മറഞ്ഞിരുന്ന
കറുത്ത മുഖങ്ങളെ ഓടിയകറ്റി
വിജയം കണ്ട ദിനമിന്നല്ലോ ....
ഇന്നുമതോര്‍മ്മയില്‍മിന്നും
ബലിദാനത്തിന്‍ ദിനമിന്നല്ലോ...

ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും
രാഗമാലികയായ് മാറുക നാം
രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം
അമ്മക്കായ് അര്‍പ്പിക്കാം
ജീവിത പുഷ്പാഞ്ജലികളിതാ..!!

വീരമൃത്യുവരിച്ച ജവാന്മാര്‍ക്കിന്നു
അര്‍പ്പിക്കാം ശ്രദ്ധാ സുമങ്ങള്‍
നാളയിലുയരും വിപത്തിനെത്തുരത്താന്‍
അണിചേരാം നമുക്കൊന്നായ്
കാത്തീടാം അമ്മതന്‍ മാനം

ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും
രാഗമാലികയായ് മാറുക നാം
രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം
അമ്മക്കായ് അര്‍പ്പിക്കാം
ജീവിത പുഷ്പാഞ്ജലികളിതാ..!!

ഇല്ലയടിയറവു വെക്കില്ലയൊരിക്കലും
ഇഴയകലാതെയെന്‍ ഭാരത മണ്ണിന്‍
അഖണ്‌ഡതയെ കാത്തീടാം നാം
കാണാം നമുകൊന്നായ് മധുര സ്വപ്നങ്ങള്‍
തീര്‍ക്കാം നനുക്കൊന്നായ് ഉത്തമ സങ്കലപ്പങ്ങള്‍

ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും
രാഗമാലികയായ് മാറുക നാം
രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം
അമ്മക്കായ് അര്‍പ്പിക്കാം
ജീവിത പുഷ്പാഞ്ജലികളിതാ..!!

മുന്നേറാം നമുക്കിനിയുമുണ്ട് ദൂരങ്ങള്‍
ത്രിവര്‍ണ്ണ പതാകതന്‍ സത്യമറിഞ്ഞു
പാറിക്കാം ലോകത്തിന്‍ നേറുകയിലായ് ...
ഒരേ കണ്ഠത്തില്‍ പാടാം നമുക്കൊന്നയ്
വന്ദേമാതരം വന്ദേമാതരം വാന്ദേമാതരം....

ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും
രാഗമാലികയായ് മാറുക നാം
രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം
അമ്മക്കായ് അര്‍പ്പിക്കാം
ജീവിത പുഷ്പാഞ്ജലികളിതാ..!!

ജീ ആര്‍ കവിയൂര്‍
26-07-2016

ചിത്രം കടപ്പാട് google

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “