കുറും കവിതകള്‍ 655

കുറും കവിതകള്‍ 655


അവള്‍ വന്നു പോയ
വഴികളെത്ര സുന്ദരം
കാറ്റിനു പ്രണയ ഗന്ധം ..!!

തണലേകി കുളിരേകിയ
പ്രകൃതിയവള്‍ക്കു നേരെ
കൊടാലികൈകള്‍ ..!!

ആളൊഴിഞ്ഞ കടവ്
കുരുവികളുടെ പാട്ടും .
ആരെയോ കാത്തു ചെമ്മണ്‍പാത ..!!

സ്റ്റാന്റെ വടക്ക് ഭാഗത്ത്
കിടക്കുന്ന രാഹുല്‍ ബസ്സ്‌
ഉടനെ പുറപ്പെടുന്നു ..!!

കടത്ത് കടന്നു
വരുന്നുണ്ട് മോഹങ്ങള്‍ .
മഴയുടെ അകമ്പടി ..!!

പച്ചപ്പുല്ലിന്‍ നാമ്പ്
പാലുനിറഞ്ഞു
അകിടുമായി സായാന്നം  ..!!

മടി പിടിച്ച ഞായര്‍
നിറയാത്ത മനസ്സ് .
ഗതി ഇല്ലാതെ വഞ്ചി ..!!

ഓളപരപ്പില്‍
മുങ്ങിത്താണോരു
ജീവിത വഞ്ചി..!!

അഞ്ചലും കൊഞ്ചലും
കൊല്ലമടുക്കുവോളം
പിന്നെ ഇല്ലം വേണ്ടാന്നു ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “