Monday, July 25, 2016

വന്നീടുക നീ ..!!

വന്നീടുക നീ ..!!

സ്വരരാഗ മധുരം പാടും തേൻമൊഴിയെ
നിൻ അനുരാഗ ഗാനത്തിന്റെ വരികള്‍ കേട്ട്
അറിയാതെ ഞാനുമങ്ങു  മൂളിപ്പോയ്
അലതല്ലുന്നു നെഞ്ചിലാകെ അണയാത്ത
ആനന്ദത്തിന്‍  പൊന്നലകളിലാറാടി ..

മുറ്റത്തെ തൈമാവിലെ തേന്‍കനി ഇറുത്തുതരാം
മുല്ലപ്പൂ ചാർത്തീടാം നിൻ മുടിച്ചാർത്തിൽ
മഞ്ഞപ്പട്ടുടയാടകളണിയിക്കാം മെയ്യഴകില്‍
മലരണിയും കാടുകള്‍ കാട്ടിത്തരാം
മുത്തു മാല വാങ്ങിത്തരാം
മുത്തങ്ങള്‍ തന്നിടുക പെണ് കിളിയെ ..!!

കൊഞ്ചി കുഴയാതെ തഞ്ചത്തില്‍ വന്നീടുക
കൂടൊക്കെ കൂടിത്തരാം കുട്ടിനു വന്നീടുക
കൊത്തിപ്പെറുക്കാന്‍ കനിയൊക്കെ തന്നീടാം 
കൊക്കുരുമ്മി പാട്ടുപാടി  കൊമ്പത്തിരുത്തീടാം
കൊഴിയാതെ കാത്തു  മുട്ടക്കു കാവലിരുന്നീടാം
കണ്മണിയാളെ കിളി പെണ്ണാളെ വന്നീടുക നീ ..!!



No comments: