ദുസ്സഹമായ സ്വാദ്

ദുസ്സഹമായ സ്വാദ്

നെഞ്ചൊഴിഞ്ഞു നല്‍കിയ
സ്നേഹത്തിനു നീ തന്ന
സമ്മാനം മറക്കില്ലൊരിക്കലും
തവണകള്‍ എത്ര തീര്‍ത്താലും
തീരാത്ത കടമായി തുടരുന്നു
ഓര്‍മ്മകളുടെ താഴ് വാരങ്ങളില്‍
നിലാവിന്‍ നിറ പകര്‍ച്ചകള്‍

കണ്‍പോളകളില്‍ നിദ്രവന്നു
സ്വപ്ന ലോകത്തേക്ക് കൂട്ടി
കൊണ്ടുപോകുന്ന ഹൂറിമാര്‍
അവരുടെ അംഗ പ്രത്യംഗങ്ങള്‍
മൊഴിയും മിഴിയുമൊടുങ്ങുന്നു

കൈവിട്ടു പോകുന്ന മനസ്സിനു
കടിഞ്ഞാണ്‍ ഇട്ടു തട്ടമിട്ടു മറക്കുമ്പോള്‍
കാല്‍ ചുവട്ടിലെ മണ്ണോലിച്ചു പോകുന്നു
കടപ്പാടുകള്‍ കര്‍ത്തവ്യങ്ങളുടെ കണക്കുകളുടെ
കര്‍മ്മ കാണ്ഡങ്ങളുടെ ശിഷ്ടമേറുമ്പോള്‍
വിരഹത്തിന്‍ വിഴുപ്പലക്കി ജീവിതത്തിനു
വിരക്തിയുടെ ദുസ്സഹമായ സ്വാദ് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “