കുറും കവിതകള്‍ 663

കുറും കവിതകള്‍ 663

വിശപ്പിന്‍ കണ്ണുകള്‍
ആഴങ്ങളിലേക്ക് ചുഴ്നിറങ്ങി
മൗനം മാത്രം കൂട്ടിനുണ്ട് ..!!

പഞ്ഞം മാഞ്ഞു
പറന്നിറങ്ങി തുമ്പി 
ചിങ്ങമാസം ..!!

രാവുറങ്ങി
ഉണര്‍ന്നിരുന്നു
വിശപ്പും തട്ടുകടയും ..!!

ചില്ലു ജാലകത്തില്‍
മഴയുടെ കിന്നാരം.
ആവി പറക്കുന്ന ചായ ..!!

അമ്പലവഴിയില്‍
കണ്ണുകളിടഞ്ഞു .
ചന്ദനഗന്ധം കാറ്റില്‍   ..!!

പഞ്ചാര മണലില്‍
കളഞ്ഞു പോയൊരു
മിടിക്കും പ്രണയം ..!!

നിഴല്‍ കണ്ടു  മയങ്ങുന്ന
പുലര്‍കാല സ്വപനം .
വിശപ്പിന്‍ അന്നം തേടുന്നു ..!!

പുലര്‍കാലത്തില്‍
വലയുമായി ഇറങ്ങുന്നു  .
അന്തിയണയും സ്വപ്നം ..!!

ജന്മജന്മാന്തരങ്ങളായി കാത്തു
കിടന്നു കരയില്‍
നീ മാല കൊരുക്കാനെന്തേ വന്നില്ല ..!!

കത്തിയണയുന്നുണ്ട്
പടിഞ്ഞാറു .
മോഹങ്ങള്‍ കാത്തിരുന്നു രാവിനെ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “