Saturday, July 30, 2016

കുറും കവിതകള്‍ 667

കുറും കവിതകള്‍ 667

മിഴിമുന തേടുന്നു
വിശപ്പും ജീവനുമിടയില്‍
മൊഴിമുട്ടി നില്‍ക്കുന്നു ..!!

മേഘാവൃതാകാശം .
ജലധ്യാനം നടത്തുന്നു
വൃക്ഷ ശിഖിരം ..!!

സഹനശീലനാകുക
തുറക്കാത്ത പൂട്ടുകളും
നിങ്ങള്‍ക്കു മുന്നില്‍ തുറക്കും ..!!

നിഴലുകള്‍ക്കനക്കം
ഞാന്‍ എന്ന ഭാവം
ശത്രുതക്കൊരുക്കം ..!!

മുഖം കണ്ണാടി
പുച്ചയൊരുങ്ങി .
പുലിപോല്‍ ....!!

അഴല്‍ അളന്നു
കാല്‍പാദങ്ങള്‍ .
മനസ്സു മരുഭൂമി ..!!

കണ്ണടച്ചു ഇരുട്ടാക്കി
മൗനം ഉള്ളിലായി. .
ഞാനെന്ന മഹാപ്രപഞ്ചം ..!!

പ്രണയ നോവിന്‍
വാതായനങ്ങള്‍ തുറക്കപ്പെടുന്നു
സത്യത്തിന്‍ മുന്നിലായി ..!!


ഉള്ളിന്റെ ഉള്ളില്‍
നിറഞ്ഞുയൊഴുകി
നിലാകടലോളം..!!

ചിദാകാശത്തില്‍ നിന്നും
പറന്നാത്മകണങ്ങള്‍
മേഘരാജികളില്‍ മറഞ്ഞു ..!!


No comments: