Friday, July 15, 2016

നിത്യതയിലേക്ക്

നിത്യതയിലേക്ക്ഇരവുതേടും  പൊൻ കിനാക്കളുടെ
ആയുസ്സൊടുങ്ങുന്നുവോ  പകലൊളിയാല്‍.
എന്നിട്ടും എവിടെയോക്കയോ പുകയുന്നുണ്ട്
അണയാതെ കത്തി പടരുന്നുണ്ട് ഉള്ളിലാകെ
ജ്വാലയായി സിരകളിലൊരു കൊടുങ്കാറ്റായി
ആകാശ വേഗത്തില്‍ കുന്നിറങ്ങിവരുന്നുണ്ടോ
താഴ്വാരങ്ങളിലാകെ കുളിരായി മാറുന്നുവോ
സന്ധ്യ കുങ്കുമം തൊട്ടോരുങ്ങുന്നു വീണ്ടും
വഴിയൊരുക്കുന്നു നിലാവിന്‍ മായാജാലം.
തുടര്‍ കഥയായി കണ്ണുകളിലുറക്കത്തിന്‍
സുറുമയെഴുതി സുഖ നിദ്രതന്‍ മഞ്ചലിലായ്
പ്രണയം പുതച്ചോരു സ്വപ്നാടനത്തിലേക്ക്
തുടര്‍ നാടകമൊടുങ്ങുന്നവസാനമായി
നീയും ഞാനുമുണരായുറക്കത്തിന്‍
സ്വര്‍ഗ്ഗ ശാന്തിപകരുമാ നിത്യതയിലേക്ക് ..!!

ജീ ആര്‍ കവിയൂര്‍
15-07-2016

No comments: