കുറും കവിതകള്‍ 650

കുറും കവിതകള്‍  650

വിളക്കുവച്ച് കാത്തിരിപ്പു
വിശപ്പിന്‍ വിളികള്‍ .
ഭക്തിയുടെ കച്ചവടം ..!!

നീറും മനസ്സും
ഓര്‍മ്മകളുടെ ഒറ്റയടിപാത.
നീണ്ട പ്രവാസം ..!!

കട്ടനും കപ്പയും
കട്ടിച്ചമ്മന്തിയും
ഓര്‍മ്മകളിലൊരു  നോവ്‌ ..!!

ഇണയകന്ന ദുഃഖം
പുളിയില കൊമ്പിലായ്.
ചേക്കേറാനൊരുങ്ങുന്നു ..!!

കുട ചൂടിച്ചു
കടന്നുപോയ മഴ..
ഇന്നോര്‍മ്മ  കണ്ണ് നനക്കുന്നു ..!!

അന്തിത്തിരി ചുമന്നു
നാളെയുടെ നോവിനായി
കടല്‍ക്കരയിലെ വില്‍പ്പന ..!!

ഉദയം മുതൽ
ദിനാവസാനം വരെ
ജീവിത ഭാഗമീ  ആകാശവാണി ..!!

നാമൊഴുക്കിയ
കടലാസു വഞ്ചി...
ഒര്‍മ്മയുടെ ഓളത്തിലിന്നു  ..!!


എത്ര വില പേശുകിലും
കിട്ടാത്തൊരാനന്ദം.
മൗന പിറവി ഹൈക്കു !!

നിലാ നിഴലില്‍
കണ്ണുകളുടെ നനവ്‌ .
വിരഹത്തിന്‍ മൗനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “