Friday, July 8, 2016

കുറും കവിതകള്‍ 653

കുറും കവിതകള്‍ 653


സായന്തനങ്ങളില്‍
നൊരി പൊങ്ങുന്നു.
ചഷയങ്ങളില്‍  ലഹരി ..!!

എള്ളോളം പൊളിയില്ല
പുളിക്കും തോറും
അരയിലുള്ളത് തലയില്‍ കെട്ടും ..!!

സുറുമയുടെ നീറ്റല്‍
തണുപ്പേകുന്നു ഓര്‍മ്മകള്‍.
മാറ്റൊലികൊണ്ടു കുയില്‍പ്പാട്ട്  ..!!

ഓര്‍മ്മകളുടെ
മൈതാനത്തു പച്ചപ്പ്‌ .
പന്തുകളിച്ച ബാല്യം ..!!


ചന്തക്കാണോയെന്നു
കുശലം പറയുന്നു .
ഓളങ്ങളില്‍ നീങ്ങും വഞ്ചികള്‍ ..!!

വസന്തം
ഇതള്‍ പൊഴിക്കുന്നു.
കണ്ണുകള്‍ തമ്മിലിടഞ്ഞു ..!!

മണി മുഴക്കം
ക്ഷേത്ര മൗനം മുടച്ചു .
പ്രകൃതിയും ഉണർന്നു ..!!

കൈ കരുത്തുകളുടെ
വിജയാരവം ..
പുന്നമടക്കായല്‍ ഓളമിട്ടു ..!!

പകല്‍ കിനാക്കളോഴിഞ്ഞു
ചീനവല കളുയര്‍ന്നു
കടല്‍ രാ വുണര്‍ത്തി ..!!

അരയിലെ അരിവാളും
തലയിലെ പുല്ലും കെട്ടും .
അമറുന്നുണ്ട് പൂവാലി ..!!

No comments: