കുറും കവിതകള്‍ 647

കുറും കവിതകള്‍ 647

ചുരം താണ്ടി
കൂവി വിളിക്കുന്നുണ്ട്
വനഭംഗി കാട്ടി തീവണ്ടി ..!!

ചില്‍ ചില്‍ ..
പൂച്ചയെ വെല്ലുവിളിച്ചൊരു
അണ്ണാരകണ്ണന്‍ ..!!

കാറ്റും മഞ്ഞും
മലയെ തൊട്ടു.
ചന്ദന ഗന്ധം ..!!

സന്ധ്യാ വന്ദനം
കാത്തു കിടന്നു .
മൗനിയായൊരു ശംഖ്..!!

ആനമലയുടെ താഴെ
ഇളവെയില്‍ അരിച്ചിറങ്ങി.
കാറ്റ് മൂളി മോഹനം ..!!

നെഞ്ചോളം വെള്ളത്തില്‍
ജീവനത്തിനായി .
അകലെ ആട് കരഞ്ഞു  ..!!

കണ്ണുകള്‍ തിളങ്ങി .
മര മഴയില്‍ വീഴാനൊരുങ്ങി
ഇലത്തുമ്പില്‍ ജലകണം ..!!

പ്രകൃതിയാകെ
മൂന്നു വരിയില്‍
തേടുന്നൊരു കവി..!!

വരവും കാത്തു
അവള്‍ കാത്തിരുന്നു
കാറ്റിനു അവന്റെ ഗന്ധം ..!!

കത്തിയുടെ വായ്ത്തല
കാണാതെ അദ്രമാന്റെ
കടയില്‍ ആട്ടും കൂട്ടം ..!!

രാ വിശപ്പിന്‍
രുചിയുടെ
അത്താണി തട്ടുകട ..!!

താളമേളങ്ങള്‍ അല്ല
തിടമ്പേറ്റിയിറക്കിയാലെ
വിശപ്പടക്കാന്‍ വഴിയുള്ളൂ ..!!

കാട്ടിലെ ആനകള്‍.
വിശപ്പകന്നപ്പോള്‍
അല്‍പ്പം മല്‍പ്പിടുത്തം ..!!

പകലിന്‍ വാര്‍ദ്ധക്യത്തില്‍
ജീവിത കിലുക്കങ്ങള്‍ക്ക്
കൈനീട്ടി തെരുവില്‍ ..!!

രാവില്‍ ഉണര്‍ന്നിരിക്കും
ഏറുമാടം പകലുറക്കത്തില്‍
കാറ്റ് ശ്വാസമടക്കി ..!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “